HOME
DETAILS
MAL
എയ്ഡഡ് കോളജ് അധ്യാപക നിയമനം: സര്‍ക്കാരിനെതിരേ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍
backup
June 17 2020 | 03:06 AM
തിരുവനന്തപുരം: എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികളെ എതിര്‍ത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍. അധ്യാപക നിയമനം കൂടി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ സര്‍വകലാശാലകളുടെയും സര്‍ക്കാര്‍ കോളജുകളുടെയും അധികാരവും പ്രസക്തിയും നഷ്ടമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിലപാട്. നീക്കം 1972ല്‍ നിലവില്‍ വന്ന സ്വകാര്യ കോളജുകളുടെ സാമ്പത്തിക ഉടമ്പടിയുടെയും യു.ജി.സിയുടെ ചട്ടത്തിന്റെയും ലംഘനമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.2017ല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമിച്ച മുന്‍ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറും എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ജെ. പ്രസാദ് അധ്യക്ഷനായ കമ്മിറ്റിയാണ് എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചത്. സാമ്പത്തിക ബാധ്യത ചുരുന്നതിന്റെ ഭാഗമായാണ് അധ്യാപക നിയമനം കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിനെതിരേ എന്‍.എസ്.എസ് അടക്കമുള്ള മാനേജുമെന്റുകള്‍ രംഗത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."