HOME
DETAILS
MAL
ഫ്രാങ്കോ മുളയ്ക്കലിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍
backup
June 17 2020 | 03:06 AM
കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നു പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസിന്റെ മുഴുവന്‍ ഫയലും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യഷന് ജസ്റ്റിസ് വി. ഷേര്‍സി നിര്‍ദേശം നല്കി.
കേസ് പരിഗണിക്കുന്ന ജൂണ്‍ 26 നു വിചാരണ കോടതിയിലുള്ള ഫയല്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. കോട്ടയത്തെ അഡീ.സെഷന്‍സ് (പോക്സോ) കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ബിഷപ്പ് ഹൈക്കോടതിയില്‍ പുനപരിശോധന ഹരജി സമര്‍പ്പിച്ചത്. ഹരജി നിലനില്‍ക്കുന്നതല്ലെന്നും പുനപരിശോധന ഹരജി നല്‍കിയത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
കേസില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയായ കന്യാസ്ത്രീയും അപേക്ഷ നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരേ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഹരജിയിലെ വാദം. ഇതിനാല്‍ വിചാരണ കൂടാതെതന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ കോടതിയെ സമീപിച്ചത്. കേസ് വിശദമായ വാദത്തിനായി മാറ്റി. 2014 നും 2016നുമിടയില്‍ നിരവധി തവണ പീഢിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്റ്റംബര്‍ 22 ന് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."