കുടുംബ പെന്ഷന് 2005ന് ശേഷവും വാങ്ങിയിട്ടുണ്ടെന്നതിന് തെളിവ്
ചേര്‍ത്തല: ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴിത്തിരിവിലേക്ക്. ബിന്ദു കുടുംബ പെന്ഷന് 2005 നു ശേഷവും വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബിന്ദുവിന്റെ പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പത്മനാഭപിള്ളയുടെ കുടുംബപെന്ഷന് 2005 ഒക്ടോബര്‍ വരെ ചേര്‍ത്തല സബ്ട്രഷറിയില്‍ നിന്നുമാണ് ബിന്ദു വാങ്ങിയിരുന്നത്.
എന്നാല്‍ ബുധനാഴ്ച നര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചേര്‍ത്തല സബ് ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ ഇതിന് ശേഷം പെന്ഷന് അക്കൗണ്ട് ആലപ്പുഴ സബ് ട്രഷറിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത രേഖ കണ്ടെത്തി.
തുടര്‍ന്ന് ആലപ്പുഴ സബ് ട്രഷറി ഓഫിസറോട് ഇതിന്റെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട് ഡി.വൈ.എസ.്പി കത്ത് നല്‍കിയിരിക്കുകയാണ്. മറുപടി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് ഒരു സ്ത്രീയെ സെബാസ്റ്റ്യന്റെ കൂടെ കൊണ്ടുപോയിട്ടുള്ളതായി മൊഴിനല്‍കിയ ടാക്സി ഡ്രൈവറെ രണ്ടാം പ്രതി മിനിയാണോ അതെന്നറിയാന്‍ കാണിച്ചപ്പോള്‍ തിരിച്ചറിഞ്ഞില്ലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."