HOME
DETAILS
MAL
പൊതുമാപ്പ്: ഒരു മില്യണ്‍ ആളുകള്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
backup
April 19 2017 | 21:04 PM
റിയാദ്: സഊദി ഭരണ കൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവില്‍ രാജ്യത്തു നിന്നും ഒരു മില്യണിലധികം അനധികൃത താമസക്കാര്‍ തിരിച്ചു പോകുമെന്നാണ് പ്രതീക്ഷയെന്ന് പാസ്പോര്‍ട്ട് വിഭാഗവും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി അനധികൃത താമസക്കാര്‍ ശ്രമിക്കുന്നതായി മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ടണ്ട്.
'നിയമലംഘകരില്ലാത്ത സഊദി' എന്ന പ്രമേയത്തില്‍ ആരംഭിച്ച പൊതുമാപ്പില്‍ ഇതിനകം തന്നെ പതിനായിരക്കണക്കിന് അനധികൃത താമസക്കാരാണ് രാജ്യം വിട്ടത്. രാജ്യത്തെ വിവിധങ്ങളായ മേഖലകളിലെ 80 കേന്ദ്രങ്ങള്‍ വഴി അനധികൃത താമസക്കാര്‍ക്കുള്ള സേവനങ്ങള്‍ സഊദി ഭരണ കൂടം നല്‍കുന്നുണ്ടണ്ട്. നാല് വര്‍ഷം മുന്‍പ് നടപ്പിലാക്കിയ പൊതുമാപ്പ് പദ്ധതി അഞ്ചര ദശലക്ഷം അനധികൃത താമസക്കാര്‍ പ്രയോജനപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."