ഡി.ഡി.ഇ ഓഫിസിലേക്ക് എം.എസ്.എഫ് മാര്‍ച്ച് നടത്തി
ആലപ്പുഴ: എം.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി വിവിധ വിദ്യാര്‍ഥി വിഷയങ്ങള്‍ ഉന്നയിച്ചു ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീര്‍ ഉദ്ഘാടനം ചെയ്തു. അവകാശ നിഷേധത്തിനെതിരേ അധികാര കേന്ദ്രങ്ങളിലേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ചും അവകാശ പത്രിക സമര്‍പ്പണവും നടത്തിയത്.
സകരിയ ബസാര്‍ ജങ്ഷനില്‍ നിന്നും പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ പൊലീസ് തടഞ്ഞു.
ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ അധ്യക്ഷനായി. ജില്ലാ ലീഗ് സെക്രട്ടറിമാരായ അഡ്വ. എ.എ റസാഖ്, ബി.എ ഗഫൂര്‍, സിബി കാസിം, മുജീബ് കലാം, നാസിം വലിയമരം, അനീസ് റഹ്മാന്, നസീര്‍ മണ്ണഞ്ചേരി, സിയാദ് കോയ, അസ്ലം ആലപ്പുഴ, മന്‍സൂര്‍ ആലപ്പുഴ, സജീബ് റാവുത്തര്‍, സജ്ജാദ് സിറാജ്, സിറാജ് ചിയാംവെളിനേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."