ഹജ്ജ്: നയരൂപീകരണ സമിതി നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് കേന്ദ്ര സംഘം
റിയാദ്: അടുത്ത ഏതാനും വര്‍ഷത്തേക്കുള്ള ഹജ്ജ് നയരൂപീകരണ നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് നയരൂപീകരണ സമിതി കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘം മക്ക മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷം മുതല്‍ 2022 വരേയുള്ള നയരൂപീകരണത്തിനായുള്ള വിവര ശേഖരത്തിനായി സഊദിയില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. നിലവിലെ നയങ്ങള്‍ അവലോകനം ചെയ്ത് മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതോടൊപ്പം പുതുതായി ചേര്‍ക്കേണ്ടണ്ട മാറ്റങ്ങളും സമിതി പരിശോധിക്കുന്നുണ്ടണ്ട്.
2022 ഓടു കൂടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഹജ്ജ് സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന 2012 ലെ സുപ്രീം കോടതിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നയരൂപീകരണം. സബ്‌സിഡി നിര്‍ത്തലാക്കുന്നതോടെ ഇന്ത്യയിലെ ഹാജിമാര്‍ക്ക് തീര്‍ത്ഥാടനം വന്‍ ബാധ്യതയായി മാറാതിരിക്കാനുള്ള ചെലവ് ചുരുക്കാന്‍ മാര്‍ഗങ്ങള്‍ തേടല്‍, സാമ്പത്തിക ഭാരം ലഘൂകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കല്‍, ഹാജിമാരുടെ വിമാനയാത്ര, താമസം, ഭക്ഷണം തുടങ്ങിയവ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കല്‍ എന്നിങ്ങനെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വയ്ക്കുന്നത്.
ഇതിനായി സമിതിയുടെ നേതൃത്വത്തില്‍ സഊദിയിലെ ചില ഏജന്‍സികളുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടണ്ട്. സഊദിയിലെ സിവില്‍ ഏവിയേഷന്‍, സഊദിയ, സൗത്ത്ഏഷ്യന്‍ മുഅസ്സസ, മുഅല്ലിം, ഇന്ത്യന്‍ സമൂഹ സംഘടന തുടങ്ങി എല്ലാ മേഖലയിലെ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തി. വിമാനയാത്രാക്കൂലി കുറയ്ക്കുന്നതിനായുള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളുമാണ് പ്രധാനമായും അജണ്ടണ്ടയിലുള്ളത്. ഇതിനായി വിമാനയാത്രക്ക് ഗ്ലോബല്‍ ടെണ്ടര്‍ എന്ന ആശയം നടപ്പാക്കാനാവില്ലെങ്കിലും സഊദിയുമായി ഉണ്ടണ്ടാക്കുന്ന ഹജ്ജ് കരാറിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളാനാവുമെന്നു സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
കൂടാതെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ താമസ കരാറില്‍ ഒപ്പിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സംഘം വ്യക്തമാക്കി. ഇത് സാധ്യമായാല്‍ താമസച്ചെലവില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷ. ചെലവ് ചുരുക്കലിന്റെ ഭാഗമായി കപ്പല്‍ യാത്രയും സമിതി മുന്‍പാകെ വന്നിട്ടുണ്ടണ്ട്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്നാണ് ഈ നിര്‍ദേശം ലഭിച്ചത്. ഇതിന്റെ പ്രായോഗിക വശങ്ങളും സമിതി പഠിക്കും. എല്ലാ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായും നടത്തുന്ന കൂടിക്കാഴ്ച്ചക്കു ശേഷമേ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂവെന്നും സമിതി വ്യക്തമാക്കി.
അംബാസിഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് , ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലായും അഹജ്ജ് കോണ്‍സലറുമായ മുഹമ്മദ് ശാഹിദ് ആലം തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."