HOME
DETAILS

5,408 കോണ്‍സ്റ്റബിള്‍  ഒഴിവുകള്‍ റിപ്പോര്‍ട്ട്  ചെയ്‌തെന്ന് ഡി.ജി.പി

  
backup
June 17 2020 | 03:06 AM

5408-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81
 
 
 
തിരുവനന്തപുരം: പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 
ബറ്റാലിയനിലേയ്ക്ക് 2021 ഡിസംബര്‍ 31 വരെ ഉണ്ടാകാവുന്ന 5408 ഒഴിവുകള്‍ പൊലിസ് ആസ്ഥാനത്തുനിന്ന് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലിസ് ജില്ലകളിലും സ്‌പെഷ്യല്‍ യൂണിറ്റുകളിലും വിരമിക്കല്‍, സ്ഥാനക്കയറ്റം, മറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കുളള വിടുതല്‍, ബൈട്രാന്‍സ്ഫര്‍ നിയമനം, ശൂന്യവേതന അവധി, അന്യത്ര സേവനം എന്നിവയിലൂടെ ഉണ്ടാകാവുന്ന ഒഴിവുകള്‍ കൂടാതെ, സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി താല്‍ക്കാലിക പി.സി ട്രെയിനി തസ്തികകള്‍ കൂടി കണക്കാക്കിയാണ് ഏഴ് ബറ്റാലിയനിലേയ്ക്കും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 396 ഒഴിവുകള്‍ പട്ടികജാതി വര്‍ഗ വിഭാഗത്തിനും 4599 ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിനും 413 ഒഴിവുകള്‍ വനിതകള്‍ക്കുമാണ്. അതിനാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മുഴുവന്‍ തസ്തികയിലേയ്ക്കും നിലവിലെ റാങ്ക് പട്ടികയില്‍ നിന്നുതന്നെ നിയമനം നടക്കും.മുന്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കെ.എ.പി ഒന്ന്, അഞ്ച് ബറ്റാലിയനുകളിലെ റാങ്ക് പട്ടികയില്‍നിന്ന് ഉദ്യോഗാര്‍ഥികളെ ശുപാര്‍ശ ചെയ്യുന്നതിന് തടസം വന്നിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള മുഴുവന്‍ ഒഴിവുകളിലേയ്ക്കും നിലവിലുളള റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് ചട്ടപ്രകാരം ശുപാര്‍ശ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.കൂടാതെ സേനയില്‍ ഉണ്ടാകുന്ന ഒഴിവില്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടാ നിയമനപദ്ധതി പ്രകാരം 72 പേര്‍ക്കും സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം 19 പേര്‍ക്കും കൂടി നിയമനാനുമതി നല്‍കിയിട്ടുള്ളതാണ്. ഫലപ്രദവും സമയബന്ധിതവുമായ റിക്രൂട്ട്‌മെന്റ് നടപടികളാണ് പൊലിസ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും ഡി.ജി.പി അറിയിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago