വായ്പാ വിതരണമേളയും അവാര്‍ഡ്ദാനവും
ആലപ്പുഴ: മത്സ്യഫെഡ് വിവിധ വായ്പാ ഇനത്തില്‍ 11.5 കോടി രൂപ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള വായ്പാ വിതരണവും അവാര്‍ഡ് ദാനവും നാളെ രാവിലെ 11ന് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ വായ്പകളുടെ വിതരണവും മന്ത്രി നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കടലോരം, ഉള്‍നാടന്‍, വനിതാ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ കെ.സി വേണുഗോപാല്‍ എം.പി വിതരണം ചെയ്യും.
നഗരസഭാ ചെയര്‍മന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ അംഗം ടി.ജെ ആഞ്ചലോസ്, ക്ഷേമനിധി ബോര്‍ഡ് അംഗം പി .ഐ ഹാരിസ്, വാര്‍ഡ് കൗണ്‍സിലര്‍ കവിത ടീച്ചര്‍, മത്സ്യഫെഡ് എം.ഡി ഡോ. ലോറന്‍സ് ഹരോള്‍ഡ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി.എല്‍ വത്സലകുമാരി സംസാരിക്കും.
ജില്ലാ തല അവാര്‍ഡ് ജേതാക്കള്‍ ഇവരാണ്. കടലോര സംഘം: വാടയ്ക്കല്‍കാഞ്ഞിരം ചിറ സംഘം. ഉള്‍നാടന്‍ സംഘം: അരൂര്‍ ഉള്‍നാടന്‍ സംഘം. വനിതാ സംഘം: അമ്പലപ്പുഴ പഞ്ചായത്ത് വനിത. മികച്ച മത്സ്യബന്ധന ഗ്രൂപ്പ്കടലോരം (വലിയ ഗ്രൂപ്പ്): ശ്രീബുദ്ധന്‍. ഇടത്തരം ഗ്രൂപ്പ്: ചിറയില്‍. ചെറിയഗ്രൂപ്പ്: ഫ്രണ്ട്‌സ്ഷിപ്പ്. മികച്ച മത്സ്യബന്ധന ഗ്രൂപ്പ്ഉള്‍നാടന്‍: അനുഗ്രഹാ.
മികച്ച പ്രവര്‍ത്ത വിജയം കൈവരിച്ച സ്വയം സഹായ സംഘങ്ങള്‍; പുരുഷസ്വയംസഹായ സംഘം: ജനശക്തി (ഒന്നാം സ്ഥാനം), ദേവസ്യ (രണ്ടാം സ്ഥാനം), ഉദയം (മൂന്നാം സ്ഥാനം).
ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കിയതിനുള്ള പ്രത്യേക പുരസ്‌കാരം: അമ്പലപ്പുഴപുന്നപ്ര മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."