HOME
DETAILS
MAL
കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ കഴിയുന്ന മൂന്നു പേരുടെ നില ഗുരുതരം
backup
June 17 2020 | 03:06 AM
കൊച്ചി: കൊവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തൃശൂര്‍,കൊല്ലം, എറണാകുളം സ്വദേശികളുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്.
80 വയസുകാരിയായ തൃശൂര്‍ സ്വദേശി ട്രെയിന്‍ മാര്‍ഗമാണ് കൊച്ചിയിലെത്തിയത്. ശ്വാസകോശ അണുബാധയുള്ള ഇവര്‍ ദീര്‍ഘ കാലമായുള്ള വൃക്കരോഗത്തിനും ചികിത്സയിലാണ്. കുവൈത്തില്‍ നിന്ന് 12ന് കൊച്ചിയിലെത്തിയ കൊല്ലം സ്വദേശിയായ 53കാരനെ കൊവിഡ്,ന്യൂമോണിയ എന്നിവ മൂലമാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി പ്രമേഹരോഗിയായ ഇദ്ദേഹം കൃത്രിമ ശ്വസനസഹായിയുടെ സഹായത്തിലാണ്. അരുണാചല്‍ പ്രദേശില്‍ നിന്ന് കൊച്ചിയിലെത്തിയ 32കാരനായ എറണാകുളം സ്വദേശിയെയും ശ്വാസതടസ്സം കൂടിയതിനെതുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി പ്രമേഹരോഗിയായ ഇദ്ദേഹം കൃത്രിമ ശ്വസനസഹായിയുടെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."