HOME
DETAILS
MAL
ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കാന്‍ ഡി.സി.സി നിര്‍ദേശം
backup
July 05 2018 | 07:07 AM
ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കാന്‍ ഡി.സി.സി നിര്‍ദേശം. ഇതുസംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് എം. ലിജുവാണ് കത്തുനല്‍കിയത്. മുന്‍ ധാരണ പ്രകാരം പ്രസിഡന്റ് വി.എ സേതുലക്ഷ്മി രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് രാജിവെക്കാന്‍ നിര്‍ദേശിച്ചത്.കാല് നൂറ്റാണ്ടിന്റെ ഇടവേളക്കുശേഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തല തെക്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. തീരപ്രദേശത്തെ പിന്തുണയിലായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. എട്ട് അംഗങ്ങളാണ് തീരത്തു നിന്നുളളത്. അന്നു തന്നെ ഇവരിലാരെയെങ്കിലും പ്രസിഡന്റായി നിശ്ചയിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഒടുവില്‍ വി.എ സേതുലക്ഷ്മിയെ പ്രസിഡന്റായി നിശ്ചയിക്കുകയായിരുന്നു. നേതൃമാറ്റത്തോടൊപ്പം വൈസ് പ്രസിഡന്റ്, സ്ഥിരം സമിതികളിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."