HOME
DETAILS

വച്ചടി വച്ചടി കയറ്റമുണ്ടാകുമെന്ന് ജ്യോത്സ്യന്‍; എത്തിയത് ജയിലില്‍

  
backup
March 29 2019 | 19:03 PM

%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f

 

ന്യൂഡല്‍ഹി: ശരവണഭവന്‍ ഹോട്ടല്‍ശൃംഖല ഉടമ പി.രാജഗോപാലിനെ ജയിലിലെത്തിച്ചത് അന്ധവിശ്വാസം. ജീവജ്യോതിയെ മൂന്നാംഭാര്യയാക്കിയാല്‍ ജീവിതത്തില്‍ ഇനിയും ഉയര്‍ച്ചയുണ്ടാകുമെന്ന ജ്യോത്സ്യന്റെ വാക്കുകളില്‍ വിശ്വസിച്ചാണ് രാജഗോപാല്‍ ഇത്തരത്തിലൊരു ക്രൂരതയ്ക്ക് മുതിര്‍ന്നത്.


രാജഗോപാല്‍ അതിനകം തന്നെ രണ്ടുവിവാഹം കഴിച്ചിരുന്നു. ശരവണഭവനിലെ ജീവനക്കാരനായ രാമസ്വാമിയുടെ മകളായിരുന്ന ജീവജ്യോതി ശരവണഭവന്‍ ജീവനക്കാര്‍ക്കുള്ള കെ.കെ നഗറിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്. 1994ല്‍ കമ്പനിയുടെ പാര്‍ട്ടിക്കിടെയാണ് അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന ജീവജ്യോതിയെ രാജഗോപാല്‍ ആദ്യമായി കാണുന്നത്. അന്ന് മുതല്‍ ജീവജ്യോതിയെ അയാള്‍ പിന്തുടരുന്നുണ്ടായിരുന്നു.


വിവാഹം കഴിക്കാനുളള താല്‍പര്യം രാജഗോപാല്‍ ജീവജ്യോതിയുടെ കുടുംബത്തെ അറിയിച്ചെങ്കിലും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിനിടെ ജീവജ്യോതി തന്റെ സഹോദരന് കണക്കിന് ട്യൂഷനെടുക്കാന്‍ വന്ന ശരവണഭവന്‍ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറുമായി പ്രണയത്തിലായി. ഇതോടെ രാമസ്വാമിയെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പുറത്താക്കി. ശരവണഭവന്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലെ ജോലി അയാള്‍ രാജിവയ്ക്കുകയും ചെയ്തു. 1999ല്‍ പ്രിന്‍സുമായി ഒളിച്ചോടിയ ജീവജ്യോതി വിവാഹം കഴിച്ച്് വേലച്ചേരിയില്‍ താമസമാക്കി.


ഇരുവര്‍ക്കും ബിസ്സിനസിനായി ബാങ്ക് ലോണെടുക്കാന്‍ സഹായം തേടി ജീവജ്യോതിയുടെ അമ്മ തവമണി രാജഗോപാലിനെ സമീപിച്ചു. ഇതൊരവസരമായി കണ്ട രാജഗോപാല്‍ സഹായിക്കുകയെന്ന വ്യാജേന വീണ്ടും ബന്ധം സ്ഥാപിക്കുകയും ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്‌തെന്നും പോലിസ് കുറ്റപത്രത്തില്‍ പറയുന്നു.


വിവാഹബന്ധം വേര്‍പ്പെടുത്തിക്കാന്‍ പ്രിന്‍സിന് എയിഡ്‌സാണെന്ന് രാജഗോപാല്‍ ആളുകളെക്കൊണ്ട് പ്രചരിപ്പിച്ചു. ഇത് ഫലിക്കാതെ വന്നപ്പോള്‍ പ്രിന്‍സിനെ കൊലപ്പെടുത്താന്‍, തന്റെ കടകളിലൊന്നിലെ മാനേജറായ ഡാനിയലിനെ നിയോഗിച്ചു.
ഇതിനായി രാജഗോപാലില്‍ നിന്ന് അഞ്ചു ലക്ഷം വാങ്ങിയ ഡാനിയല്‍ 5,000 രൂപ പ്രിന്‍സിന് നല്‍കി മുംബൈയിലേക്ക് രക്ഷപ്പെടാന്‍ ആവശ്യപ്പെടുകയും കൊലപ്പെടുത്തിയെന്ന് രാജഗോപാലിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രിന്‍സ് പോയില്ല. ഇതെതുടര്‍ന്ന് 2001 ഒക്ടോബര്‍ 24ന് പ്രിന്‍സിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോകുകയും കൊലപ്പെടുത്തുകയുമായിരുന്നു. ജീവജ്യോതിയെ 10 ദിവസം രാജഗോപാല്‍ വീട്ടുതടവില്‍ പാര്‍പ്പിക്കുകയും ചെയ്തു.
ഇതിനിടെ ഒരു ദിവസം വീട്ടില്‍ വിധവകള്‍ക്കുള്ള ആചാരപരമായ പൂജ ചെയ്യാന്‍ രാജഗോപാല്‍ മതപുരോഹിതനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് പ്രിന്‍സ് കൊല്ലപ്പെട്ടതായി ജിവജ്യോതി സംശയിക്കുന്നത്. ഇതേതുടര്‍ന്ന് പോലിസില്‍ പരാതി നല്‍കിയതോടെ അറസ്റ്റുണ്ടാകുകയായിരുന്നു.


കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷവും വിവാഹം കഴിക്കാനുള്ള താല്‍പര്യം രാജഗോപാല്‍ ജീവജ്യോതിയെ അറിയിക്കുകയും പണവും സ്വര്‍ണവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ രാജഗോപാല്‍ ഒരിക്കല്‍ അവരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിന്റെ പേരിലും പോലിസ് കേസെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  18 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  18 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  18 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  18 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  18 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago