വിവിപാറ്റ്: നിലവിലെ രീതിയാണ് നല്ലതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ഒരു മണ്ഡലത്തിലെ ഒരു ബൂത്തില്‍ മാത്രം വിവിപാറ്റുകള്‍ എണ്ണുന്ന നിലവിലെ രീതിയാണ് അനുയോജ്യമായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍.
അമ്പത് ശതമാനം വിവിപാറ്റ് രസീതുകളും എണ്ണുക എന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ഡെപ്യൂട്ടി തെരഞ്ഞടുപ്പ് കമ്മീഷണര്‍ സുദീപ് ജയിന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
50 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്നാവശ്യപ്പെട്ട് 21 രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കിയ ഹരജിയിലാണ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയത്. അമ്പത് ശതമാനം വിവിപാറ്റ് രസീതുകളും എണ്ണുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും. ഒരോ ബൂത്തിലേയും പകുതിയോളം വിവിപാറ്റുകള്‍ എണ്ണിനോക്കണമെങ്കില്‍ ആറു ദിവസമെങ്കിലും എടുക്കും. ഇത് ഫലമറിയുന്നത് വൈകിപ്പിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
വിവിപാറ്റുകള്‍ എണ്ണുന്നതില്‍ കൃത്യമായ ശതമാനം ക്രമപെടുത്തുന്നതില്‍ ശസ്ത്രീയമായ യുക്തിയോ സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനമോ ഇല്ല. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമവാക്യപ്രകാരം ആകെയുള്ള 10.35 ലക്ഷം വരുന്ന വിവിപാറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ 479 എണ്ണം മാത്രം പരിശോധനക്ക് വിധേയമാക്കിയാല്‍ തന്നെ 99.99 ശതമാനം പിശകില്ലെന്ന് ഉറപ്പിക്കാനാവും. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ചതിനെക്കാല്‍ എട്ടിരട്ടിയിലധികം സാമ്പിളുകള്‍ വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായും തെരഞ്ഞടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതനുസരിച്ച് എപ്രി, മെയ് ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ആകെ 4125 വിവിപാറ്റ് ഇ.വി.എമ്മുകള്‍ പരിശോധിക്കും.
ഇത്തരത്തില്‍ മൂന്ന് ഘട്ടമായി 1.6 ലക്ഷം ഇ.വി.എമ്മുകള്‍ പരിശോധനക്ക് വിധേയമാക്കപ്പെടുമെന്നും സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിലോ ആയിരിക്കും പരിശോധന നടക്കുകയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണിനോക്കുന്നതിനെ പറ്റി നിലപാടറിയിക്കാന്‍ മാര്‍ച്ച് 25ന് സുപ്രിംകോടതി തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചന്ദ്രബാബുനായിഡു(ടി.ഡി.പി), ശരത്പവാര്‍(എന്‍.സി.പി), കെ.സി വേണുഗോപാല്‍(കോണ്‍ഗ്രസ്), ഡെറക് ഒബ്രയാന്‍(ടി.എം.സി), ശരത് യാദവ്(എല്‍.ടി.ജെ.ഡി), അഖിലേഷ് യാദവ്(എസ്.പി), സതീഷ് ചന്ദ്രമിശ്ര(ബി.എസ്.പി), ഖുറം അനിസ് ഉമര്‍(മുസ്്‌ലിംലീഗ്), എം.കെ സ്റ്റാലിന്‍(ഡി.എം.കെ), ടി.കെ രംഗരാജന്‍(സി.പി.എം), എസ് സുധാകര്‍ റെഡ്ഡി(സി.പി.ഐ), മനോജ്കുമാര്‍ ഝാ(ആര്‍.ജെ.ഡി), അരവിന്ദ് കെജ്‌റിവാള്‍(എ.എ.പി), കെ.ഡാനിഷ് അലി(ആര്‍.ജെ.ഡി), ഫാറുഖ് അബ്ദുല്ല(എന്‍.സി), അജിത് സിങ്(ആര്‍.എല്‍.ഡി), ബദറുദ്ദീന്‍ അജ്്മല്‍(എ.ഐ.യുഡി.എഫ്), ജിതിന്‍ റാം മഞ്ജി(എച്ച്.എ.എം), അശോക് കുമാര്‍(ജെ.വി.എം), പ്രൊഫ. കോഡനഡ്‌റം (ടി.ജെ.എസ്), കെ.ജി കെന്‍യെ(എന്‍.പി.എഫ്) എന്നിവരാണ് ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം