'ശുഭയാത്ര 2018' ട്രാഫിക്ക് ബോധവല്‍ക്കരണ പരിപാടിക്ക് പുന്നപ്രയില്‍ സ്വീകരണം
ഹരിപ്പാട്: പൊട്ടിത്തകര്‍ന്ന് വെള്ളക്കെട്ടായ റോഡ് സ്‌കൂള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. മുതുകുളം തെക്ക് പൂവടി മുക്ക്‌പോച്ചയില്‍ റോഡാണ് വിദ്യാര്‍ഥികളെയും പ്രദേശവാസികളെയും വലയ്ക്കുന്നത്.
കുമാരനാശാന്‍ മെമ്മോറിയല്‍ യു.പി സ്‌കൂളിനോട് തൊട്ടുചേര്‍ന്നു കടന്നു പോകുന്ന റോഡ് സ്‌കൂളിലെത്താനുള്ള പ്രധാന മാര്‍ഗമാണ്. സ്‌കൂള്‍ മുതല്‍ പോച്ചയില്‍ മുക്കുവരെ പാത അടുത്തകാലത്തൊന്നും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇവിടം ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഈ ഭാഗത്ത് മുട്ടറ്റം വെള്ളം കൂടി നിറഞ്ഞതോടെ യാത്ര ദുസ്സഹമായി മാറി.
പ്രീപ്രൈമറി തലം മുതലുളള കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. കുട്ടികളെ സ്‌കൂളിലെത്താന്‍ രക്ഷിതാക്കള്‍ പാടുപെടുകയാണ്.
താണുകിടക്കുന്ന പ്രദേശത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. ജലം ഒഴുകിമാറാനുള്ള സംവിധാനവുമില്ല. അതിനാല്‍ പെയ്യുന്നവെള്ളം റോഡിലും സമീപത്തുമായി കെട്ടിനില്‍ക്കുകയാണ്.
ഇതുവഴിയുള്ള യാത്ര സാഹസികത നിറഞ്ഞതുമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അപകടത്തെ ഭയന്ന് മിക്കവരും മറ്റ് റോഡുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.
വെള്ളത്തില്‍ കൂടി സഞ്ചരിക്കുന്നവരുടെ കാലില്‍ വൃണങ്ങളുമുണ്ടാകുന്നുണ്ട്. റോഡ് ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കണമെന്ന് കുമാരനാശാന്‍ മെമ്മോറിയല്‍ സ്‌കൂള്‍ പി.ടി.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."