HOME
DETAILS

ബംഗ്ലാദേശി കുട്ടികളുടെ കേസ്: മലപ്പുറം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
July 14 2016 | 03:07 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95


കോഴിക്കോട്: ജോലിക്കെന്ന വ്യാജേന കേരളത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തില്‍ കഴിയുന്ന മൂന്ന് ബംഗ്ലാദേശി പെണ്‍കുട്ടികളുടെ കാര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടറും പൊലിസ് സൂപ്രണ്ടും മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കമ്മിഷന്‍ അംഗം പി.മോഹനദാസ് ആരോപിച്ചു.
കേസില്‍ മൊഴിനല്‍കാനെന്ന പേരില്‍ കുട്ടികളെ എട്ടു വര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്നതിനെ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 22ന് മനുഷ്യാവകാശ കമ്മിഷന്‍ കത്തുനല്‍കിയിരുന്നു. കുട്ടികള്‍ താമസിക്കുന്ന മഹിളാമന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടിയൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിനല്‍കാന്‍ ഇവരെ ലഭ്യമാക്കുമെന്ന് ബംഗ്ലാദേശിലെ വിവിധ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ അവരെ ഇനിയും തടഞ്ഞുവയ്ക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി

Kerala
  •  2 months ago
No Image

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി

Kerala
  •  2 months ago
No Image

ഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം

Kerala
  •  2 months ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago