എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ പൊലിസ് കസ്റ്റഡിയില്‍
ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി ആലപ്പുഴയിലും റെയ്ഡ്. ഇതിന്റെ പശ്ചാത്തലത്തില്‍ മണ്ണഞ്ചേരി ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60ഓളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം 40 പേരെ കസ്റ്റഡിയിലെടുത്തിരുനു പിന്നാലെ ഇന്നലെയും വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. പ്രവര്‍ത്തകരെ വീടുകള്‍ കയറിയും പാര്‍ട്ടി ഓഫിസുകള്‍ കയറിയും കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പൊലിസ് സ്‌റ്റേഷനു മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടുകയും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ ആലപ്പുഴയില്‍ ജില്ലാ ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനത്തില്‍ സി.പിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തിയത്. ഭരണ സ്വാധീനം ഉപയോഗിച്ച് പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും മഹാരാജാസ് കോളജിലുണ്ടായ സംഭവത്തിന്റെ മറവില്‍ മറ്റു ജില്ലകളിലും ഭീതി വിതയ്ക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് വി.എം ഫഹദ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."