ആര്.സി.എച്ച് പോര്‍ട്ടല്‍ പരിശീലനം
ആലപ്പുഴ: പ്രജന ശിശു ആരോഗ്യ പദ്ധതിയുടെ ഭാഗമായി രജിസ്ട്രേഷനും മറ്റ് സേവനങ്ങളും ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനു് വേണ്ടി നിലവിലുള്ള റിപ്പോര്‍ട്ടിങ് സോഫ്റ്റ്വെയര് എം.സി.ട.എസ് ( മദര്‍ ആന്‍ഡ് ചൈല്‍ഡ് ട്രാക്കിങ് സിസ്റ്റം) മാറ്റുന്നു.
പുതിയ സോഫ്റ്റ് വെയറായ ആര്.സി.എച്ച് പോര്‍ട്ടലിലേക്ക് മാറ്റുന്നതിനായി ജില്ലയിലെ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് സൂപ്പര്‍ വൈസര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ക്കുള്ള പരിശീലനം ജൂലൈ അഞ്ച് മുതല്‍ 20 വരെ പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിങ് കോളജില്‍ നടത്തും.
വില്ലേജ് തലത്തിലുള്ള വിവര ശേഖരണം വഴി ഗര്‍ഭിണികള്‍ക്കും, അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ സേവനം യാഥാസമയങ്ങളില്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
ഇതു മൂലം ഗുണഭോക്താക്കളില്‍ താമസം മാറുകയോ സംസ്ഥാനം വിടുകയോ ചെയ്താല്‍ പോലും അവര്‍ക്കു നല്കുന്ന ഐഡന്റിറ്റി നമ്പര്‍ ഉപയോഗിച്ച് ലഭിച്ച സേവനങ്ങളും ഇനി ലഭ്യമാക്കേണ്ട സേവനങ്ങളും തിരിച്ചറിഞ്ഞ് അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."