HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന്
backup
July 14 2016 | 03:07 AM
കോഴിക്കോട്: കണ്ണൂരിലെ രാഷ്ട്രീയക്കൊലകളെ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുത്തതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കൊലപാതകത്തെ ന്യായീകരിക്കുന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ടതിലുള്ള പ്രതികാരമാണ് ബി.എം.എസ് പ്രവര്‍ത്തകന്റെ മരണമെന്ന പിണറായിയുടെ അഭിപ്രായം മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. കൊലപാതകം ഏറ്റെടുത്ത മുഖ്യമന്ത്രി കൊലനടത്തിയവരുടെ പേരുകള്‍കൂടി വ്യക്തമാക്കണം. ബി.എം.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതോടെ പിണറായിയുടെ മുഖത്താണ് സമാധാനം ഉണ്ടായതെന്നും രമേശ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."