സ്‌കൂള്‍ അടച്ചു ഇനി കളികളുടെയും കുട്ടിക്കച്ചവടത്തിന്റെയും നാളുകള്‍
കല്‍പ്പറ്റ: പരീക്ഷ കഴിഞ്ഞ് മധ്യവേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടച്ചതോടെ കുട്ടികള്‍ക്ക് ഇനി കളിച്ചിരികളുടെ നാളുകള്‍.
സമ്പാദ്യ ശീലമുള്ള കുട്ടികള്‍ അവധിക്കാലം നാല് ചില്ലറയൊപ്പിക്കാന്‍ ചെറിയ കച്ചവടം തുടങ്ങും. ചിലരാകട്ടെ അച്ചനേയും അമ്മയേയും സഹായിക്കാന്‍ കൂടെ കൂടും. കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന ശിവശങ്കരന്‍ മൂര്‍ത്തി ചേച്ചി ദമ്പതികളുടെ മകനും മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിയുമായ മണികഠന് ഇത് വെറും നേരം പോക്കല്ല.
സ്‌കൂള്‍ അവധി ദിവസങ്ങളില്‍ അച്ചനെ സഹായിക്കാന്‍ എത്തിയിരുന്ന ഈ കുട്ടി വൈകുന്നേരങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. ഇനി സ്‌കൂള്‍ തുറക്കുന്നത് വരെ നടപാതയിലെ കച്ചവടത്തില്‍ ഈ അഞ്ചാം ക്ലാസുകാരനുണ്ടാകും. കല്‍പ്പറ്റ മെസ് ഹൗസ് റോഡില്‍ വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. കടുത്ത ചൂടായതിനാല്‍ രാവിലെയും വൈകുന്നേരവുമാണ് അച്ചനെ സഹായിക്കാന്‍ എത്തുക. ഇതു പോലെ നിരവധി കുട്ടികളാണ് അവധിക്കാലത്ത് ചെറിയ കച്ചവടങ്ങളില്‍ ഏര്‍പെടുക. ഗ്രാമങ്ങളില്‍ ചെറിയ കടകള്‍ കെട്ടിമറച്ചുണ്ടാക്കി നിരവധി കുട്ടികള്‍ അവധിക്കാലം വരുമാനത്തോടൊ ആനന്തകരമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."