HOME
DETAILS

അമീറിന്റെ റിമാന്‍ഡ് 27വരെ നീട്ടി

  
backup
July 14 2016 | 03:07 AM

%e0%b4%85%e0%b4%ae%e0%b5%80%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b1%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-27%e0%b4%b5%e0%b4%b0%e0%b5%86



കൊച്ചി: ജിഷ വധക്കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഇതേത്തുടര്‍ന്ന് ഇന്നലെ റിമാന്‍ഡ് കാലാവധി അവസാനിച്ച പ്രതി അമീറിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 27വരെ നീട്ടി. രാവിലെ കുറുപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച പ്രതിയെ മറ്റു നടപടിക്രമങ്ങള്‍ക്കു ശേഷം ജില്ലയിലെ പ്രത്യേക കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു.
ജിഷ വധക്കേസില്‍ കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമെ ദലിത് പീഡനം എന്ന കുറ്റംകൂടി ചുമത്തിയിരിക്കുന്നതിനാലാണു കേസിന്റെ തുടര്‍ നടപടിക്രമങ്ങള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ദലിത് പീഡന നിരോധന നിയമം 2016ലെ ഭേദഗതിപ്രകാരം ഇത്തരം കേസുകള്‍ പ്രത്യേക കോടതിയില്‍ നടത്തണമെന്നാണ്. സംസ്ഥാത്ത് മലപ്പുറം,പാലക്കാട്,കൊല്ലം ജില്ലകളില്‍ മാത്രമാണ് ഇത്തരം കേസുകള്‍ നടത്താനുള്ള പ്രത്യേക കോടതിയുള്ളത്. കൊച്ചയില്‍ ഇത്തരം കേസുകള്‍ വിചാരണനടത്താനുള്ള ചുമതല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നല്‍കിയിരിക്കുന്നതിനാലാണു പ്രതിയെ ഇവിടെ എത്തിച്ചത്. കേസ് സംബന്ധിച്ച് കുറുപ്പുംപടി കോടതിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ജഡ്ജി എന്‍.അനില്‍കുമാറാണ് കേസ് പരിഗണിച്ച് റിമാന്‍ഡ് കാലാവധി 27 വരെ നീട്ടിയത്. തുടര്‍ന്ന് പ്രതിയെ കാക്കനാട് ജില്ലാജയിലിലേക്കു മാറ്റി. അതേസമയം പ്രതിക്ക് അസമിലെ ബന്ധുക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ അവസരമൊരുക്കണമെന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാത്തിനും നടപടിക്രമങ്ങളുണ്ടെന്നും പ്രത്യേക അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഇതിനായി അപേക്ഷ ഇന്ന് സമര്‍പ്പിക്കുമെന്ന് അമീറിന്റെ അഭിഭാഷകന്‍ പി.രാജന്‍ പറഞ്ഞു. ബന്ധുക്കളെ ഫോണിലൂടെ ബന്ധപ്പെടുന്നതിന് അപേക്ഷ നല്‍കിയാല്‍ എതിര്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ.സജീവന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ ജയില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ഫോണിലൂടെ ബന്ധുക്കളെ വിളിക്കാന്‍ അനുവദിക്കുക.
ഇന്ത്യയ്ക്കു പുറത്തുള്ള കോളുകള്‍ക്ക് അനുമതി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു മാസത്തിനുള്ളില്‍ കേസിന്റെ എല്ലാ നടപടിക്രമങ്ങളും അവസാനിപ്പിച്ചിരിക്കണമെന്നാണ് നിയമമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  24 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago