HOME
DETAILS

മദ്‌റസ അധ്യാപകന്റെ കൊലപാതകം പ്രത്യേക വിചാരണ കോടതി വേണമെന്ന ആവശ്യം ശക്തമാവുന്നു

  
backup
April 19, 2017 | 9:35 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa-11


ഇത്തരം കേസുകള്‍ വിചാരണക്ക് എത്തുമ്പോള്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്
കാസര്‍കോട്: പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മദ്‌റസ അധ്യപകനും പള്ളി മുഅദ്ദീനുമായ കെ.എസ് മുഹമ്മദ് റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രത്യേക വിചാരണ കോടതി വേണമെന്ന ആവശ്യം ശക്തമാവുന്നു. നേരത്തെ കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി കൊലപാതക കേസുകളില്‍ ഇപ്പോഴും വിചാരണ തുടരുന്ന ഘട്ടത്തിലാണ് റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക വിചാരണ കോടതി വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
പല കേസുകളിലും വിചാരണ വൈകുന്നതും പ്രതികള്‍ രക്ഷപ്പെടുന്നതും കാസര്‍കോടെയും പരിസരപ്രദേശങ്ങളിലെയും അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്. ഇതില്ലാതാക്കാന്‍ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ അതിവേഗമെത്തിച്ചു ശിക്ഷ വാങ്ങി നല്‍കാനായാല്‍ അക്രമക്കേസുകള്‍ കുറയുകയും കാസര്‍കോട് സമാധാന നില കൈവരികയും ചെയ്യും.
പ്രത്യേക വിചാരണ കോടതി സ്ഥാപിക്കുകയാണെങ്കില്‍ നേരത്തെ നടന്ന വര്‍ഗീയ കൊലപാതക കേസുകളുടെ വിചാരണയും ഈ കോടതിയിലേക്കു മാറ്റാമെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കാസര്‍കോടെ പല വര്‍ഗീയ കൊലപാതക കേസുകളിലെയും പ്രതികള്‍ രക്ഷപ്പെടുന്നതും കാസര്‍കോടെ അക്രമങ്ങള്‍ക്ക് അറുതിയിലാകാതിരിക്കുന്നതിനു കാരണമാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം കേസുകള്‍ വിചാരണക്ക് എത്തുമ്പോള്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ റിയാസ് മുസ്‌ലിയാര്‍ കൊലപാതക കേസ് വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന അഭിപ്രായം സി.പി.എം, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ കക്ഷികളും യൂത്ത് ലീഗ്, യുത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ തുടങ്ങിയ യുവജന സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ പ്രതികളെല്ലാം അറസ്റ്റിലായെന്ന അന്വേഷണ സംഘത്തിന്റെ വാദം മുഖവിലക്കെടുത്താല്‍ എത്രയും പെട്ടെന്ന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാകും. എന്നാല്‍ പ്രത്യേക കോടതിയല്ലെങ്കില്‍ വിചാരണ വര്‍ഷങ്ങളോളം നീളാനിടയുണ്ട്. ഇതിനാലാണ് പ്രത്യേക വിചാരണ കോടതി വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  2 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  16 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  19 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago