HOME
DETAILS
MAL
എസ്.വൈ.എസ് ആദര്‍ശ സമ്മേളനം മെയ് ഒന്‍പതിന്
backup
April 19 2017 | 21:04 PM
കാസര്‍കോട്: 'സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ആദര്‍ശ കാംപയിനുമായി ബന്ധപ്പെട്ട് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നടത്തുന്ന ആദര്‍ശ സമ്മേളനം മെയ് ഒന്പതിനു കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുവാന്‍ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കാംപയിന്റെ ഭാഗമായി മണ്ഡലം തലത്തില്‍ ആദര്‍ശ സംഗമങ്ങളും പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും ശാഖാതലത്തില്‍ ലഖുലേഖ വിതരണവും നടത്തും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷനായി.
അബൂബക്കര്‍ സാലുദ് നിസാമി, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഷരിഫ് ഹാജി പടന്ന, യു. സ അദ്ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അഷ്റഫ് മിസ്ബാഹി, മൊയ്തിന് കുഞ്ഞി മൗലവി, അസീസ് അഷ്റഫി, ഹംസ പള്ളിപ്പുഴ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."