HOME
DETAILS

പ്ലസ് ടു വിദ്യാര്‍ഥിയെ അധ്യാപകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി

  
backup
March 30, 2019 | 3:37 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85

കുറ്റ്യാടി: പ്ലസ് ടു വിദ്യാര്‍ഥിയെ അധ്യാപകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി.
കുറ്റ്യാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും എം.എസ്.എഫ് സ്‌കൂള്‍ ചെയര്‍മാനുമായ മൂന്നാംകൈ നിടിയപൊയില്‍ മുഹമ്മദ് നാജിദിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സെന്റ്ഓഫ് പരിപാടിക്കിടെ നാജിദിന്റെ ഫോണ്‍ സ്‌കൂളില്‍ പിടിക്കപ്പെട്ടിരുന്നു.
ഒടുവില്‍ വ്യാഴാഴ്ച തിരിച്ചു നല്‍കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ വാങ്ങാന്‍ ഓഫിസിലേക്ക് പോകവെ ആണ് ഹൈസ്‌കൂളിലെ ഏതാനും അധ്യാപകര്‍ ചേര്‍ന്ന് നാജിദിനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ കഴുത്തിനും നെഞ്ചത്തും കാലിലും സാരമായ പരുക്കേറ്റ നിലയില്‍ കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹയര്‍സെക്കന്‍ഡറി ഓഫിസിലേക്ക് നിലവില്‍ ഹൈസ്‌കൂള്‍ വരാന്ത വഴിയാണ് പോകേണ്ടത്. ഇതേതുടര്‍ന്ന് ഇതുവഴിയാണ് നാജിദ് പോയത്. സംഭവസമയം എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനാല്‍ നിയമം പാലിച്ചില്ലെന്നും മറ്റും പറഞ്ഞു മര്‍ദിക്കുകയായിരുന്നുവെന്ന് നാജിദ് പറഞ്ഞു. ക്രൂരമായ മര്‍ദനമേറ്റതിനാല്‍ ബോധം വരെ നഷ്ടപ്പെട്ടു. ഇതിനിടെ ആരോ മുഖത്ത് വെള്ളം കുടഞ്ഞപ്പോഴാണ് ബോധം വന്നത്.
ആ സമയം തന്നെ സ്‌കൂള്‍ വരാന്തയിലൂടെ വലിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നും നാജിദ് പറഞ്ഞു. എന്നാല്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തി തന്നോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കുകയായിരുന്നു മര്‍ദനത്തിന്റെ പിന്നിലെന്ന് നാജിദ് പറഞ്ഞു. സംഭവത്തില്‍ മാതാവ് കുറ്റ്യാടി പൊലിസില്‍ പരാതി നല്‍കി.
മകനെ യാതൊരു കാരണവുമില്ലാതെ ക്രൂരമായി മര്‍ദിച്ച അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മാതാവ് നിടിയപൊയില്‍ സീനത്ത് വാര്‍ത്താസമ്മേനത്തില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  6 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  12 minutes ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  20 minutes ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  30 minutes ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  an hour ago
No Image

അബുദാബി സമുദ്രതീരത്ത് വൻ സ്ഫോടനം; കപ്പലിന് സമീപം അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട്

uae
  •  an hour ago
No Image

'അവനിൽ ഞാൻ വിവിയൻ റിച്ചാർഡ്‌സിനെ കണ്ടു'; സൂപ്പർ താരത്തിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ

Cricket
  •  2 hours ago
No Image

ഇറാനിൽ യുഎസ്-ഇസ്റാഈൽ ആക്രമണം രൂക്ഷം: 193 കുട്ടികൾ കൊല്ലപ്പെട്ടു; എട്ടുമാസം പ്രായമുള്ള കുഞ്ഞും ഇര

International
  •  2 hours ago