പയ്യന്നൂര്‍ ഇരട്ടക്കൊലപാതകം; പ്രത്യേക സംഘം അന്വേഷിക്കും
പയ്യന്നൂര്‍: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്ഡ് ഡിവൈ.എസ്.പി മധുസൂദനന്റ നേതൃത്വത്തിലുള്ള മുപ്പതംഗ പ്രത്യേകസംഘത്തെയാണ് അന്വേഷണത്തിനായി രൂപീകരിച്ചത്. പയ്യന്നൂര്‍, ശ്രീകണ്ഠാപുരം സി.ഐമാരും സംഘത്തിലുണ്ട്.സി.പി.എം പ്രവര്ത്തകന് ധനരാജിന്റെ കൊലപാതകം പയ്യന്നൂര്‍ സി.ഐ പി. രമേശനും ബി.ജെ.പി പ്രവര്ത്തകന് സി.കെ രാമചന്ദ്രന്റെ കൊലപാതകം ശ്രീകണ്ഠപുരം സി.ഐ സി.എ റഹീമും അന്വേഷിക്കും.
രണ്ടു കേസുകളിലും പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ ആറു പേരെയും സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ രണ്ടു പേരെയും തിരിച്ചറിഞ്ഞതായാണു സൂചന.ഇരു സംഭവങ്ങളിലുമായി അറുപതോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ധനരാജ് കൊല്ലപ്പെട്ട സംഭവത്തില്‍ 10 പേര്‍ക്കെതിരേയും രാമചന്ദ്രന് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ രജനിയുടെ പരാതിയില്‍ അന്‍പതോളം പേര്‍ക്കെതിരേയുമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."