ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു; വില്ലേജ് ഓഫിസില്‍ ജനങ്ങള്‍ ദുരിതത്തില്‍
മാനന്തവാടി: ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസിലെത്തിയ ജനം ദുരിതത്തില്‍. മാനന്തവാടി വില്ലേജ് ഓഫിസ് ജീവനക്കാരാണ് കൂട്ട അവധിയെടുത്തത്.
ഏഴു ജീവനക്കാരാണ് വില്ലേജ് ഓഫിസിലുള്ളത്. ഇതില്‍ വില്ലേജ് ഓഫിസറും ഒരു ക്ലര്‍ക്കും മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്. മൂന്ന് പേര് ലീവും മറ്റു രണ്ടുപേര്‍ പട്ടയഭൂമി അളക്കാന്‍ പോയെന്നുമാണ് വില്ലേജ് ഓഫിസറുടെ വിശദീകരണം. നൂറുകണക്കിന് ആളുകളാണ് ഇന്നലെ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസിലെത്തിയത്. പലരും ദിവസങ്ങളായി വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ കയറി ഇറങ്ങുന്നവരാണ്. ആവശ്യങ്ങള്‍ നടക്കാതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.ഇതോടെ മാനന്തവാടി തഹസില്‍ദാര്‍ ഇടപെട്ട് ഉച്ചയോടെ വിവിധ വില്ലേജുകളില്‍ നിന്നും ജീവനക്കാരെ എത്തിച്ചാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്. വരും ദിവസങ്ങളിലും ജീവനക്കാരെത്തിയില്ലെങ്കില് ജനദുരിതം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."