വിജ്ഞാനസമ്പാദനം ഏറ്റവും വലിയ ജിഹാദ്: ഹൈദരലി ശിഹാബ് തങ്ങള്‍
കൊണ്ടോട്ടി: ആഴത്തിലുള്ള അറിവ് നേടലാണ് ഇക്കാലത്തെ ഏറ്റവും വലിയ ജിഹാദെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ പുതുതായി നിര്‍മിച്ച തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാര്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. വിജ്ഞാനം കരസ്ഥമാക്കിയാല്‍ മാത്രമേ ഉല്‍കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയൊള്ളൂവെന്നും മതസൗഹാര്‍ദവും വിജ്ഞാനവും വളര്‍ത്തുന്നതില്‍ ഇത്തരം സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പുതുതായി ആരംഭിച്ച ജലാലി ബിരുദ മുതവ്വല്‍ കോഴ്‌സ് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയതങ്ങള്‍ തുടക്കം കുറിച്ചു. സഊദി നാഷണല്‍ കമ്മിറ്റി പതുതായി നിര്‍മിക്കുന്ന ബില്‍ഡിങ്ങിനുള്ള തറക്കല്ലിടല്‍ കര്‍മവും ഹൈദരലിതങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സത്താര്‍ പന്തലൂര്‍ കോഴ്‌സ് പരിചയപ്പെടുത്തി, മാനു തങ്ങള്‍ വെള്ളൂര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, കുട്ടി ഹസന്‍ ദാരിമി, കെ. മുഹമ്മദുണ്ണി ഹാജി, പി.എ ജബ്ബാര്‍ ഹാജി, നാസര്‍ ഒളവട്ടൂര്‍, പാലത്തായി മൊയ്തു ഹാജി, കെ.പി ബാപ്പുഹാജി, ജലീല്‍ സഖാഫി പുല്ലാര, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം തുടങ്ങിയര്‍ പങ്കെടുത്തു.വൈകിട്ട് നടന്ന ജലാലിയ്യ റാത്തീബ് വാര്‍ഷികം സി.എ മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹ്മൂദ് മുണ്ടക്കുളം പ്രഭാഷണം നടത്തി. ഇന്ന് അസ്‌ലം കായലവും നാളെ ഷാജഹാന്‍ റഹ്മാനിയും 16ന് റാഷിദ് ഗസ്സാലിയും പ്രഭാഷണം നടത്തും.17ന് നടക്കുന്ന റാത്തീബ് സദസ്സില്‍ കെ.സി മുഹമ്മദ് ബാഖവി ഉദ്‌ബോധനം നടത്തും. മാനുതങ്ങള്‍ വെള്ളൂര്‍ റാത്തീബിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."