HOME
DETAILS

റേഷന്‍കാര്‍ഡ്; വരുമാനം കൂടിയവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് വേണ്ട

  
backup
July 05 2018 | 07:07 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95


ചങ്ങനാശേരി: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരില്‍ മാസവരുമാനം 25000 രൂപയില്‍ കൂടുതലുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിട്ടതായി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹനം ഇവയില്‍ ഏതെങ്കിലും ഉള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഇവര്‍ക്ക് വെള്ള കാര്‍ഡാണ് ലഭിക്കുക.സംസ്ഥാനത്ത് ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവര്‍ മാത്രം ജനപ്രതിനിധികളുടെ സാക്ഷിപത്രം നല്‍കിയാല്‍ മതിയാകും.
എന്നാല്‍ 25000 രൂപയില്‍ താഴെ വരുമാനുള്ള കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് പരിഗണിക്കേണ്ടതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
റേഷന്‍ കടകളെ മിനി ബാങ്കുകളാക്കി മാറ്റാനും, എ.റ്റി.എം. വഴി പണമിടപാടുകള്‍ നടത്താനും തീരുമാനമായി. ആദ്യഘട്ടത്തില്‍ 100 റേഷന്‍ കടകളിലൂടെ സേവനം ലഭ്യമാക്കാന്‍ കാനറാ ബാങ്കുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 100 മുതല്‍ 200 വരെ ഇടപാടുകള്‍ നടത്തുന്ന റേഷന്‍ കടകള്‍ക്ക് മാസം 2500 രൂപ പ്രതിഫലം ലഭിക്കുമെന്നും ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  a month ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  a month ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  a month ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago
No Image

പൂര നഗരിയിലേക്ക് ആംബുലന്‍സില്‍ ചെന്നിട്ടില്ല; കണ്ടത് മായക്കാഴ്ച്ചയാകാം; സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

ഭാരവാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

Kerala
  •  a month ago