വിട്ടുവീഴ്ചാ മനസ്ഥിതി നേതൃസ്ഥാനീയര്ക്ക് അനിവാര്യം: സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി
വെങ്ങപ്പള്ളി: വിട്ടുവീഴ്ചയും വിശാല മനസ്കതയും സമുദായ നേതൃത്വത്തിന് അനിവാര്യ ഗുണങ്ങളാണെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ഒരേസമയം ഉലമാഇനും ഉമറാഇനും മാതൃക കാണിച്ച നേതാവായിരുന്നു സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഒന്‍പതാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് അധ്യക്ഷനായി. റഹ്മത്തുല്ലാ ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. ആനമങ്ങാട് അബൂബക്കര്‍ മുസ്ലിയാര് പ്രാര്‍ഥന നടത്തി. എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, എസ് മുഹമ്മദ് ദാരിമി, പി.എ അലി ഹാജി, കെ.സി മമ്മുട്ടി മുസ്ലിയാര്, അഡ്വ. കെ മൊയ്തു, എന്‍.കെ റഷീദ് ഹാജി, അഷ്റഫ് ഫൈസി, അബ്ദുറഹ്മാന് തലപ്പുഴ, അഷ്റഫ് മൗലവി, സി മൊയ്തീന് കുട്ടി, കെ.സി ആലി ഹാജി, പി.സി ഇബ്രാഹിം ഹാജി, ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി വാളാട്, ഉസ്മാന് കാഞ്ഞായി, റസാഖ് കല്‍പ്പറ്റ, പനന്തറ മുഹമ്മദ്, പി കുഞ്ഞബ്ദുല്ല ഹാജി, കെ.എ നാസര്‍ മൗലവി സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."