HOME
DETAILS

സഊദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 4919 വൈറസ് ബാധ, 39 മരണം, 2122 രോഗ മുക്തി, റിയാദിൽ മാത്രം 2371 പുതിയ രോഗികൾ

  
backup
June 17 2020 | 12:06 PM

saudi-covid-updates-june-17-06-2020

     റിയാദ്: സഊദിയിൽ ഇന്ന് മാത്രം അയ്യായിരത്തിനടുത്ത് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. 39 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ  4919 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് 2122 രോഗികളാണ് രോഗ മുക്തി നേടിയത്. 


    നിലവിൽ 1,859 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന വൈറസ് ബാധയാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 2371 വൈറസ് ബാധിതരും റിയാദിലാണ്.

   ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1091 ആയും വൈറസ് ബാധിതർ 141,234 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2122 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 91,662 ആയും ഉയർന്നു. 

     ഏറ്റവും കൂടുതൽ വൈറസ് ബാധിതർ നിലവിൽ തലസ്ഥാന നഗരിയായ റിയാദിലാണ്.റിയാദിൽ മാത്രം 39,616 വൈറസ് കേസുകളാണ് ഇത് വരെ സ്ഥിരീകരിച്ചത്. ഇവരിൽ 22,377രോഗികൾ രോഗ മുക്തി നേടുകയും 119 രോഗികൾ മരണത്തിനു കീഴടങ്ങുകയും ചെയ്‌തിട്ടുണ്ട്. ബാക്കിയുള്ള 17,120 ഇവിടെ ചികിത്സയിലാണ്. ജിദ്ദയിൽ 5,653, മക്ക 4,775, ദമാം 2,881, ഹുഫൂഫ് 1,962, മദീന 1,670, ഖോബാർ 1,661, ഖത്വീഫ് 1,601ത്വായിഫ് 796,, ജുബൈൽ 708, ദഹ്‌റാൻ 699, മുബാറസ് 577, ഖമീസ് മുശൈത് 575, ദിരിയ 495, ബുറൈദ 457, അബഹ 411, അൽ ഖർജ് 393, സ്വഫ്‌വ 366, ഹഫർ അൽ ബാത്വിൻ 327, മുസാഹ്മിയ 292, വാദി അൽ ദവാസിർ 290, നജ്‌റാൻ 232, റാസ്‌ തന്നൂറ 201, ഹായിൽ 199, യാമ്പു 187, ഹോത്താ ബനീ തമീം 162, ഉയൂൺ 147, ബീഷ 119, ജസാൻ 116, ഉനൈസ 114, അൽ ജഫർ 114, അഹദ് റിഫൈദ 112, തബൂക് 112, ഹുറൈമില 106, റസ് 103 എന്നിങ്ങനെയാണ് നിലവിൽ ആക്റ്റിവ് കേസുകളുടെ എണ്ണം. കൂടാതെ നിരവധി സ്ഥലങ്ങളിൽ നൂറിൽ താഴെ വൈറസ് കേസുകളും നില നിൽക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago