ആനന്ദമായി രണ്ടക്ഷരം; ഗ്രന്ഥകര്‍ത്താക്കള്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
കോഴിക്കോട്: മാനസിക ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പന്ദനയുടെ ആഭിമുഖ്യത്തില്‍ 'ആനന്ദമായി രണ്ടക്ഷരം' എന്ന പുസ്തകത്തിന്റെ രചയിതാക്കള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഏപ്രില്‍ രണ്ടിന് വൈകിട്ട് നാലിന് മാനാഞ്ചിറ സ്‌ക്വയറില്‍ നടത്തുന്ന ഓട്ടിസം ദിനാഘോഷത്തിലാണ് ബോബിയും മേരിയും അകാലത്തില്‍ പൊലിഞ്ഞുപോയ ഒട്ടിസം ബാധിതനായിരുന്ന അവരുടെ മകന്‍ മനുവിന്റെ ഓര്‍മകള്‍ പങ്കിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കുട്ടികള്‍ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സന്തോഷ് ചെറുക്കര, കെ സുധീഷ്, ഡോ. ഉമ കൃഷ്ണന്‍, ഡോ ജെന്നി മാത്യു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."