മുഖ്യമന്ത്രിയുടെ പ്രസ്താവന; പിച്ചതെണ്ടല്‍ സമരവുമായി ആദിവാസി അമ്മമാര്‍
മാനന്തവാടി: മദ്യഷാപ്പുകള്‍ അടച്ച് പൂട്ടിയാല്‍ സര്‍ക്കാരിന്റെ വരുമാനം കുറയുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആദിവാസി അമ്മമാര്‍ മാനന്തവാടി നഗരത്തില്‍ പിച്ചതെണ്ടല്‍ സമരം നടത്തി.
ചട്ടികളും, പ്ലക്കാര്‍ഡുകളുമായാണ് പൊതുജനങ്ങളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പിച്ചതെണ്ടി സംഭാവന സ്വീകരിച്ചത്. വ്യത്യസ്തമായ സമര രീതിയിലുടെ ലഭിച്ച തുക മുഖ്യമന്ത്രിക്ക് അയച്ച് കൊടുക്കും.
മാനന്തവാടി-വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജ് ഔട്ട്ലെറ്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം 447 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പിച്ചതെണ്ടല്‍സമരം സംഘടിപ്പിച്ചത്.
മദ്യലോബികളുടെ പ്രതിനിധികളായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പ്ലാച്ചിമടയിലെ സമരം വിജയിച്ചപ്പോലെ മാനന്തവാടിയിലെ ആദിവാസി അമ്മമാരുടെ സമരവും വിജയിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന് പറഞ്ഞു.
മാക്ക പയ്യമ്പള്ളി, വെള്ള സോമന്, മുജീബ് റഹ്മാന്, ഷൗക്കത്തലി, അജി കോളോണിയ, ബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."