HOME
DETAILS

ചെമ്പല്ലിയും എണ്ണപ്പനയും പിന്നെ വൈദ്യുതിയും

  
backup
April 19 2017 | 21:04 PM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%81


പുല്‍പ്പള്ളി: നിര്‍മാണം ആരംഭിച്ച് 11 വര്‍ഷം വേണ്ടിവന്നു നുഗു അണക്കെട്ട് പൂര്‍ത്തിയാകാന്‍. 1947ല്‍ ആയിരുന്നു നുഗു അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചത്. 1958ല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തു. 380-സ്‌ക്വയര്‍ കി.മീറ്ററാണ് നുഗുവിന്റെ വൃഷ്ടിപ്രദേശം ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണെന്ന പ്രത്യേകതയുമുണ്ട്. നുഗു അണക്കെട്ട് നിര്‍മിക്കുമ്പോള്‍ വൃഷ്ടിപ്രദേശമായ വയനാട്ടില്‍ ആകെമഴ ശരാശരി 60 ഇഞ്ചായിരുന്നു കണക്കാക്കിയിരുന്നത്.
1240 അടി നീളമുള്ള അണക്കെട്ടില്‍ 5.40 സ്‌ക്വയര്‍ കി.മീറ്ററാണ് വെള്ളം വ്യാപിച്ചു കിടക്കുന്നത്. 310.75 ലക്ഷം രൂപയാണ് നുഗുവിന്റെ നിര്‍മാണ ചിലവ്. ഇന്ന് ഒരു തടയണ നിര്‍മിക്കാന്‍ കോടികള്‍ ചിലവഴിക്കുമ്പോഴാണ് ഇത്രയും കുറഞ്ഞ ചിലവില്‍ നുഗു അണക്കെട്ടിന്റെ നിര്‍മാണം നടന്നത്. 666 ക്യുബിക്‌സ് ജലമാണ് നുഗുവിന്റെ സംഭരണശേഷി. 55 കി.മീറ്ററാണ് നുഗുവിന്റെ പ്രധാന കനാലിന്റെ നീളം. 90 അടിയാണ് ഈ അണക്കെട്ടിന്റെ ഉയരം. 20000 ഏക്കര്‍ സ്ഥലത്ത് കൃഷിക്ക് വെള്ളം ലഭ്യമാക്കാമെന്നായിരുന്നു ബ്രിട്ടീഷുകാര്‍ ഈ പദ്ധതി വിഭാവനം ചെയ്തത്
നുഗു അണക്കെട്ടിന് ചുറ്റും നിബിഡ വനമാണ്. നുഗുവിനും താര്‍ക്കയ്ക്കുമുള്ള മറ്റൊരു നേട്ടമാണ് ഇവിടുത്തെ വന്‍ മത്സ്യസമ്പത്ത്. കര്‍ണാടക ഫിഷറീസ് വകുപ്പ് മത്സ്യ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നതിനുളള വന്‍ ഹാച്ചറിയാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ചെമ്പല്ലി,തിലോപ്പിയ, മാഫിയ, സില്‍വര്‍ കാര്‍ഫ്, ഗ്രാസ് കാര്‍ഫ്, മൃഗാള്‍, റുഗു, കട്‌ല എന്നിവക്ക് പുറമെ കൊഞ്ചും അടുത്തകാലത്തായി ഇവിടെ കൃഷി ചെയ്ത് വിപണനം നടത്തുന്നുണ്ട്. മെയ് 15 ഓടെ മാതൃമത്സ്യങ്ങള്‍ക്ക് ഹോര്‍മോണ്‍ കുത്തിവയ്ക്കും. ജൂണ്‍ 25-മുതല്‍ മത്സ്യകുഞ്ഞുങ്ങളുടെ വിപണനം ആരംഭിക്കും. ഒക്‌ടോബര്‍ 30 വരെ ഇവിടെ മീന്‍കുഞ്ഞുങ്ങളെ ലഭിക്കും.
കേരളത്തില്‍ നിന്നുള്ള ജലംകൊണ്ട് നിലനില്‍ക്കുന്ന കര്‍ണാടകയിലെ മൂന്ന് അണക്കെട്ടുകളോടനുബന്ധിച്ചും എണ്ണപ്പന കൃഷി കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇവക്കു പുറമെയാണ് അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം. അണക്കെട്ടുകള്‍ നിര്‍മിക്കുന്ന സമയത്ത് വൈദ്യുതി ഉല്‍പാദനം കര്‍ണാടകയുടെ പദ്ധതിയില്‍ ഇല്ലായിരുന്നു.
എന്നാല്‍ അണക്കെട്ടില്‍ സംഭരിക്കുന്ന വെള്ളം പുറത്തേക്ക് വിടുമ്പോള്‍ അതില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തിയത് ഇവിടെ വന്‍ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചു. നിര്‍മിച്ച അണക്കെട്ട് തുരന്നാണ് ബീച്ചനബള്ളി, നുഗു ഡാമുകളോടനുബന്ധിച്ച് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചത്. ജലസേചനത്തിനായി തുറന്നു വിടുന്ന കനാലുകളിലെ ജലവും വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിച്ച് കര്‍ണാടക മാതൃകയായി. അണക്കെട്ടുകളോടനുബന്ധിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിന് സ്വകാര്യ കമ്പനികളെയാണ് കര്‍ണാടക ആശ്രയിച്ചത്. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യും. കൂടിയ വിലക്ക് എടുക്കേണ്ടിവരുന്നതിനാല്‍ ഈ വൈദ്യുതി തുടക്കത്തില്‍ വ്യാവസായിക ആവശ്യത്തിനായിട്ടാണ് വിനിയോഗിച്ചിരുന്നത്. പിന്നീട് എച്ച്.ഡി.കോട്ട താലൂക്കിലെ ജനങ്ങള്‍ക്ക് ഗാര്‍ഹികാവശ്യത്തിനും ഈ വൈദ്യുതി നല്‍കാന്‍ തുടങ്ങി.
താര്‍ക്കയും നുഗുവും വയനാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചെറിയ അണക്കെട്ടുകളാണ്. വെള്ളമില്ലാത്തിടത്ത് അണക്കെട്ടുകള്‍ നിര്‍മിച്ചാണ് കര്‍ണാടക ഈ നേട്ടങ്ങള്‍ കൊയ്യുന്നത്. ഈ അണക്കെട്ടുകളേക്കാള്‍ വലുതാണ് ബീച്ചനഹള്ളിയിലെ കബനി അണക്കെട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago