കരിപ്പൂരില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍
കൊണ്ടോട്ടി: വേതനവും ആനുകൂല്യങ്ങളും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശുചീകരണ തൊഴിലാളികള്‍ സമരം തുടങ്ങി. വിമാനത്താവളത്തിലെ കരാര്‍ കമ്പനിയായ സണ്‍റൈസസ് ഫെസിലിറ്റേഷന്‍ സര്‍വിസിലെ തൊഴിലാളികളാണ് ബുധനാഴ്ച രാവിലെ മുതല്‍ സമരം തുടങ്ങിയത്. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് എന്നീ ട്രേഡ് യൂനിയനുകളിലെ 126 പേരാണ് സമരം നടത്തുന്നത്.
മാര്‍ച്ചില്‍ കൊച്ചിയില്‍ ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളികളുടെ വേതനം 312 രൂപയില്‍ നിന്ന് 437 ആയി വര്‍ധിപ്പിച്ചിരുന്നു. ജനുവരി 19 മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ വര്‍ധന നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ പുതിയ നിരക്കില്‍ എല്ലാവര്ക്കും കൂലി ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. 40 പേര്‍ക്ക് മാത്രമാണ് ബോണസ് ലഭിച്ചത്. ഇ.എസ്.ഐയും പി.എഫും കൃത്യമായി കണക്കാക്കുന്നില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു. ശുചീകരണ തൊഴിലാളികള്‍ സമരത്തിലായത് വിമാനത്താവളത്തിലെ മാലിന്യ നീക്കത്തെ ബാധിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുളള നടപടിയും നടന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."