അഞ്ചുമാസം കഴിഞ്ഞിട്ടും തക്കാളിക്ക് ദീര്‍ഘായുസ്
തിരൂരങ്ങാടി: അഞ്ചുദിവസംകൊണ്ടു ചീഞ്ഞളിയുന്ന തക്കാളിക്ക് അഞ്ചു മാസം കഴിഞ്ഞിട്ടും ദീര്‍ഘായുസ്. തമിഴ്നാട്ടില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ ഭക്ഷ്യയോഗ്യമല്ലെന്നതിനു വീണ്ടും സാധൂകരണം.
മൂന്നിയൂര്‍ പാറാക്കാവ് ചാനേത്ത് ഫൈസലിന്റെ വീട്ടിലെ തക്കാളിയാണ് കേടുവരാതെ നില്‍ക്കുന്നത്. നാട്ടിലെ കടയില്‍ നിന്നു ഫെബ്രുവരി പതിനൊന്നിനാണ് തക്കാളി വാങ്ങിയതെന്ന് ഫൈസല്‍ പറയുന്നു. കൂടെ മറ്റു പച്ചക്കറികളും വാങ്ങിയിരുന്നു. കറി വച്ചതില്‍ ബാക്കിവന്നതായിരുന്നു തക്കാളി. അടുക്കളയില്‍ നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ പച്ചക്കറികള്‍ കേടുവന്ന നിലയില്‍ കണ്ടെത്തി. പയര്‍, വെണ്ട, ഉരുളക്കിഴങ്ങ് തുടങ്ങിയവ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നെങ്കിലും തക്കാളിക്ക് മാത്രം യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല.
കൗതുകം തോന്നിയ ഫൈസല്‍ വീണ്ടും രണ്ടു മാസത്തിലേറെ ഇതു സൂക്ഷിച്ചു. പക്ഷേ തക്കാളി ഒരു കേടുമില്ലാതെ നിന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വാസം വരാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോഴും തക്കാളി സൂക്ഷിക്കുന്നതെന്നു ഫൈസല്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ മാരകവിഷാംശങ്ങളുള്ളതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."