ഒരു ദുരന്തത്തിന് കാത്തിരിക്കരുതേ...
കല്ലമ്പലം: നിത്യേന നൂറില്‍പരം കാല്‍നട യാത്രികരും ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ വൈരമല-തെങ്ങുവിളാകം പാലം അപകടാവസ്ഥയില്‍. ഭരണിക്കാവ് തട്ടുപാലം തോടിനു കുറുകെയുള്ള പാലത്തിന് അന്‍പത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ട്. പാലത്തിനടിയിലെ കമ്പികള്‍ കാലപ്പഴക്കം കൊണ്ട് തുരുമ്പുകയറി ദ്രവിച്ചും കോണ്‍ക്രീറ്റ് പാളികള്‍ ഇളകിവീണും പാലത്തിന്റെ മധ്യഭാഗം താഴ്ന്ന നിലയിലുമാണ്.
ഏതുസമയവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണു നിലവില്‍ പാലമെന്ന് പ്രദേശത്തുകാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ തുടങ്ങി നിത്യേന നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പാലം അപകടാവസ്ഥയിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കൊടും വേനലായതിനാല്‍ പാലത്തിനടിയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചെങ്കിലും കാലവര്‍ഷം കടുക്കുമ്പോള്‍ ഇതുവഴി വെള്ളത്തിന്റെ കുത്തൊഴുക്കാണ് അനുഭവപ്പെടാറുള്ളത്.
ഒരു ദുരന്തമുണ്ടാകുന്നതുവരെ കാത്തുനില്‍ക്കാതെ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പുതിയപാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."