രണ്ടാംഘട്ട പര്യടനം അവസാനിച്ചു; കോവളത്തിന്റെ മനസുണര്‍ത്തി സി. ദിവാകരന്
തിരുവനന്തപുരം: പാര്‍ലമെന്റ് മണ്ഡലത്തിന്റെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്റെ രണ്ടാംഘട്ട പര്യടന പരിപാടികള്‍ പൂര്‍ത്തിയായി. ഇന്നലെ കോവളം മണ്ഡലത്തിലെ പര്യടനത്തോടെയാണു രണ്ടാംഘട്ട പര്യടന പരിപാടികള്‍ പൂര്‍ത്തിയായത്.
രാവിലെ എട്ടിന് വെങ്ങാനൂരില്‍ അയ്യങ്കാളി സ്മാരകത്തില്‍ നിന്നാണു പര്യടനം ആരംഭിച്ചത്.
അയ്യങ്കാളി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കല്ലിയൂര്‍ സഹകണ ബാങ്ക്, ബാലരാമപുരം സ്പിന്നിങ് മില്‍ എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്ന സ്ഥാനാര്‍ഥിക്ക് വമ്പിച്ച വരവേല്‍പ്പാണു ലഭിച്ചത്.
തുടര്‍ന്ന് കാഞ്ഞിരംകുളം ഗവ. കോളജിലെത്തിയ സ്ഥാനാര്‍ഥിയെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കുഴിപ്പള്ളം ബൊട്ടാണിക്കല്‍ നഴ്സറി, മരുതൂര്‍ക്കോണം ഗവ. യു.പിഎ.സ്, കോട്ടുകാല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലെത്തി വോട്ട് അഭ്യര്‍ഥിച്ചു.
കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി. തങ്കയ്യയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
തുടര്‍ന്ന് പൂവാര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ്. കൊച്ചുതുറ, ലൂര്‍ദുപുരം അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം വിഴിഞ്ഞം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
എല്‍.ഡി.എഫ് നേതാക്കളായ പി. രാജേന്ദ്രകുമാര്‍, വെങ്ങാനൂര്‍ ബ്രൈറ്റ്, പി.എസ് ഹരികുമാര്‍, ജമീലാ പ്രകാശം, കാഞ്ഞിരംകുളം ഗോപാലകൃഷ്ണന്, എം.ജി രാഹുല്‍, ഡി.ആര് സെലിന് തുടങ്ങിയവര്‍ സ്ഥനാര്ഥിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."