റോഡപകടം: ഒല്ലൂര്‍ മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍
ഒല്ലൂര്‍: വെട്ടിപൊളിച്ച് തകര്‍ന്ന റോഡിന് ഒരു രക്തസാക്ഷികൂടി. ഇന്നലെ വെകിട്ട് അഞ്ചരയോടെ ഒല്ലൂര്‍സെന്ററില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് ഒല്ലൂരിലെ വ്യപാരിയായ വരന്തരപ്പിള്ളി കാളക്കല്ല് പൂവ്വത്തുക്കാരന്‍ ചെറിയാന്റെ മകന്‍ ടോണി (54) മരിച്ചത്.
ബുധനാഴ്ച വെകിട്ട് ടൗണില്‍നിന്നും വരികയായിരുന്ന ടോണിയുടെ ബൈക്കിലെക്ക് എതിരേ വരികയായിരുന്ന ബൈക്ക് റോഡിലെ കുഴിവെട്ടിച്ച് എടുത്തപ്പൊഴാണ് അപകടം സംഭവിച്ചത്.
റോഡില്‍ തലയടിച്ച് വീണ ഇവരെ ഒല്ലൂരിലെ ആക്ട്‌സ് പ്രവത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. ടോണി വഴിമധ്യ മരിച്ചു.
പുച്ചൂണ്ണിപ്പാടം സ്വദേശി അജ്മല്‍ ഗുരുതരപരിക്കുകളോടെ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അജ്മലിന് ഒപ്പം സഞ്ചരിച്ചിരുന്ന പുലക്കാട്ടുക്കര സ്വദേശി ആദര്‍ശിനും സാരമായ പരുക്കുണ്ട് . ഒരുമാസം മുന്‍പ് പനംകുറ്റിച്ചിറക്ക് സമീപം സൈക്കില്‍ യാത്രക്കാന്‍ ബസ് ഇടിച്ച് മരിച്ചിരുന്നു.
പെതുമരാമത്ത് വകുപ്പിന്റെ നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനമാണ് അപകടത്തിന് കാരണം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പെതുമരാമത്ത് വകുപ്പ് ഉദ്ദോഗസ്ഥര്‍ക്കെതിരേ വധശ്രമത്തിന് കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബി.ജെ.പി, വ്യാപാരിവ്യവസായി എകോപന സമിതി എന്നിവരുടെ നേത്യത്വത്തില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഒല്ലൂരിലും പരിസരപ്രദേശങ്ങളിലും ഹര്‍ത്താല്‍ നടത്തും.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഒല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."