HOME
DETAILS
MAL
തകര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍നിര്‍മാണത്തിന് നടപടിയില്ല
backup
July 05 2018 | 08:07 AM
മാള: ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു വീണിട്ടു ഒരു മാസമായിട്ടും അറ്റകുറ്റപണിക്ക് മുന്‍കൈ എടുക്കാതെ അധികൃതര്‍.
ചാലക്കുടി - മാള റോഡില്‍ പഴൂക്കരക്കും അഷ്ടമിച്ചിറയക്കും ഇടയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മരം കടപുഴകി വീണു ഒരു മാസം മുന്‍പു തകര്‍ന്നത്. റോഡരികില്‍ നിന്നിരുന്ന മരമാണ് വീണത്.
ഇതിനാല്‍ പൊതുമരാമത്ത് അധികൃതരെത്തി മരം മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാര്യത്തില്‍ നടപടിയൊന്നും ആയിട്ടില്ല.
നിത്യേന അനേകമാളുകളെത്തി ബസ് കാത്തു നില്ക്കുന്നയിടമാണിത്.
സ്ത്രീകളും കുട്ടികളും വയോധിരും വിദ്യാര്‍ഥികളുമടങ്ങുന്ന യാത്രക്കാര്‍ മഴയും വെയിലുമേല്‍ക്കാതെ ഇരുന്നിരുന്ന ഇടമാണിത്. അധികൃതരോ സുമനസുകളോ സഹായിച്ചാല്‍ മാത്രമേ ഇനി ഇവിടെയൊരു കാത്തിരിപ്പു കേന്ദ്രം ഉയരൂയെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."