നഗരസഭാ കോംപൗണ്ടിലെ പഴയ പാര്‍ക്കിന്റെ മതിലുകള്‍ പൊളിച്ചു മണ്ണടിക്കുന്നു
കുന്നംകുളം : നഗരസഭ കോമ്പൗണ്ടിലെ പഴയ പാര്‍ക്കിന്റെ മതിലുകള്‍ പൊളിച്ച് മണ്ണടിക്കുന്നു.
നിലവില്‍ മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്ത് പഴകിയ മണ്ണുമെത്തിയതോടെ ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ പോലുമാകാത്ത സാഹചര്യമാണ്.
ഒരു കാലത്ത് ഇത് കുട്ടികളുടെ പാര്‍ക്കായിരുന്നു. പിന്നീടു പഴകി ദ്രവിച്ച് സംരക്ഷണമോ സഞ്ചാരമോ ഇല്ലാതെ കാടുപിടിച്ചു കിടന്നെങ്കിലും പിന്നീട് ഇതു നവീകരണ പ്രവര്‍ത്തനം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്നാല്‍ ഗ്രീന്‍ കേരളയുമായുണ്ടാക്കിയ കരാറുപ്രകാരം നഗരത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം യേശുദാസ് റോഡിലെ മാപ്പാ ബസാറില്‍ കെട്ടികിടന്നതോടെ ഇവ അവിടെ നിന്നും നഗരസഭ കോമ്പൗണ്ടിലേക്ക് തന്നെ മാറ്റിയിട്ടു.
ഇതോടെ ആയ കാലത്ത് നഗരസൗന്ദര്യത്തിന്റെ ഉദാഹരണമായി ചൂണ്ടികാട്ടിയിരുന്ന പാര്‍ക്ക് മാലിന്യ കേന്ദ്രമായി മാറി.
ഇതിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ഇപ്പോള്‍ മലീനമായ പഴയ മണ്ണടിക്കുന്നത്. നിലിവില്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്ന മാലിന്യ ചാക്കുകള്‍ നഗരസഭയുടെ മുന്‍ ഭാഗത്തേക്ക് കൂടുതല്‍ നീക്കിയിട്ടാണ് മണ്ണടിക്കുന്നത്.
ഇവിടെ വാഹന പാര്‍ക്കിങിനുള്ള സൗകര്യമൊരുക്കാനായാണ് പ്രവര്‍ത്തിയെന്നാണ് നഗരസഭയുടെ വിശദീകരണം.
എന്നാല്‍ കൗണ്‍സിലിന്റെ അറിവോ സമ്മതമോ ഇല്ലാതെ ബന്ധപെട്ട വകുപ്പുകളോ ജനപ്രധിനിതികളോ അറിയാതെയാണ് നഗരസഭയുടെ പ്രവര്‍ത്തിയെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ ആരോപിച്ചു.നഗരസഭ വളപ്പ് തന്നിഷ്ടപ്രകാരം മാലിന്യ സൂക്ഷിപ്പ് കേന്ദ്രമാക്കുന്നത് നഗരത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്നാണ് പ്രതിപക്ഷാരോപണം.
നിലവില്‍ മാലിന്യ സംസക്കരണത്തിന് മാതൃക നഗരസഭയായി കണക്കാക്കുന്ന കുന്നംകുളത്തിന്റെ ഭരണ ശിലാകേന്ദ്രം തന്നെ മലീമസമാക്കുന്ന ഭരണ സമിതി നിലപാടിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."