പുസ്തകങ്ങള്‍ നല്കി
നാദാപുരം: പേരോട് എം.ഐ.എം ഹയര്‍ സെക്കറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് വിദ്യാര്‍ഥികള്‍ ആയിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറി സ്ഥാപിക്കാനായി ശേഖരിച്ചു നല്കി.
നൂറോളം വളണ്ടിയര്‍മാര്‍ കഴിഞ്ഞ രണ്ടു മാസമായി വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിക്കുകയായിരുന്നു. സ്വന്തമായി ഒരു ഗ്രന്ഥാലയമെന്ന പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമാണ് എന്‍ എസ്.എസ് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. വെള്ളൂര്‍ കോടഞ്ചേരി മലബാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലാണ് ഗ്രന്ഥശാല പ്രവര്‍ത്തിക്കുക.
പരിപാടിയുടെ ഉദ്ഘാടനം രമേശ് കാവില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ എം.എം രവി അധ്യക്ഷയായി. പ്രോഗ്രാം ഓഫിസര്‍ പി.പി മനോജ്, പ്രിന്‍സിപ്പല്‍ മൊയ്തു പറമ്പത്ത്, ബംഗ്ലത്ത് മുഹമ്മദ്, റഷീദ് ആയഞ്ചേരി, സ്റ്റാഫ് സെക്രട്ടറി വി.പി ബിജു, വാര്‍ഡ് മെംബര്‍ നിര്‍മല പറേക്കാട്, വിനോദ് മാസ്റ്റര്‍, കെ.കെ കുഞ്ഞിരാമന് മാസ്റ്റര്‍, വി.വി അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."