നവതി പിന്നിട്ട അന്തിക്കാട് പോസ്റ്റ് ഓഫിസ് കെട്ടിടം ശോച്യാവസ്ഥയില്‍
അന്തിക്കാട് : നവതി പിന്നിട്ട അന്തിക്കാട് പോസ്റ്റ് ഓഫിസ് കെട്ടിടം ശോച്യാവസ്ഥയില്‍.
അന്തിക്കാട് പൊലിസ് സ്റ്റേഷന് പുറകുവശത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പോസ്റ്റ് ഓഫിസാണ് കാലപ്പഴക്കവും കാലാകാലങ്ങളിലെ അറ്റകുറ്റപ്പണികളുടെ അഭാവവും മൂല അപകടാവസ്ഥയിലായത്.
പത്ത് സെന്റ് സ്ഥലത്ത് പ്രധാന മുറി അടക്കം നാലുമുറികളാണ് ഉള്ളത്. കെട്ടിടത്തിന് മുകളില്‍ ഷീറ്റടിച്ചീട്ടുണ്ടെങ്കിലും ചോര്‍ച്ചക്ക് കുറവില്ല. ചുമര്‍ വിണ്ടു കീറിയ നിലയിലാണ്.
പടിയം, ആലപ്പാട്, പുള്ള് പോസ്റ്റ് ഓഫിസുകളുടെ ഹെഡ് പോസ്റ്റ് ഓഫിസായാണ് ഈ കെട്ടിടം നിലനില്‍ക്കുന്നത്. മഴ പെയ്താല്‍ ചുറ്റും ഉയരുന്ന വെള്ളക്കെട്ടിലൂടെ വേണം ഇവിടെ എത്താന്‍. പോസ്റ്റ് മാസ്റ്റര്‍ അടക്കം പതിനൊന്ന് പേരാണ് ഈ പോസ്റ്റ് ഓഫിസിലെ ജീവനക്കാര്‍.പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്റര്‍ റിട്ടയര്‍ ചെയ്തു പോയിട്ട് എട്ടു മാസം കഴിഞ്ഞെങ്കിലും പകരം പുതിയ പോസ്റ്റ് മാസ്റ്ററെ നിയമിച്ചിട്ടില്ല. ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങളുടെ അഭാവവും പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."