കാരാട്ട് പുഴ കൈയേറ്റം; കൗണ്‍സില്‍ യോഗത്തില്‍ ബഹളം
വടകര: നഗരസഭാ പരിധിയിലുള്ള കാരാട്ട് പ്രദേശത്ത് പുഴയോരം കൈയേറിയ സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.
യു.ഡി.എഫ് കൗണ്‍സിലര്‍മാരായ എം.പി അഹമ്മദ്, ടി. കേളു, ടി.ഐ നാസര്‍, നഫ്‌സല്‍ എന്‍.പി.എം, മുസ്തഫ പി.എം, പി. സഫിയ, എം.പി ഗംഗാധരന്‍ തുടങ്ങിയവരാണ് നഗരസഭയ്‌ക്കെതിരേ രംഗത്തുവന്നത്. കൈയേറ്റം നടന്ന സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നും ബന്ധപ്പെട്ടവര്‍ സംഭവത്തിന്റെ ഗൗരവം ഉള്‍കൊള്ളാത്തത് നിരാശാജനകമാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൈയേറ്റമുണ്ടായ സ്ഥലം സന്ദര്‍ശിച്ച തനിക്ക് സംഭവം പൂര്‍ണമായും ബോധ്യപ്പെട്ടുവെന്ന് എം.പി അഹമ്മദ് പറഞ്ഞു.
നികത്തിയ സ്ഥലം കളിസ്ഥലമാക്കുന്നതിന് എതിര്‍പ്പൊന്നുമില്ലെന്നും എന്നാല്‍ മണ്ണിട്ടു നികത്തി സ്വന്തം സ്വത്തു പോലെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് എന്‍.പി.എം നഫ്‌സല്‍ പറഞ്ഞു. ചൊവ്വാ പുഴ കൈയേറിയതിന്റെ സമാനമായ രീതിയിലാണ് കാരാട്ട് പ്രദേശത്തും കൈയേറ്റം നടന്നതെന്ന് ടി.ഐ നാസര്‍ കുറ്റപ്പെടുത്തി.
അതേസമയം ഈ സ്ഥലത്ത് യാതൊരു കൈയേറ്റവുമുണ്ടായിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി. ഗിരീഷന്‍ പറഞ്ഞു. സ്ഥലം വര്‍ഷങ്ങളായി കളിസ്ഥലമായി ഉപയോഗിച്ചു വരുന്നതാണ്. കളിസ്ഥലം നവീകരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞ. ഇത് എല്‍.ഡി.എഫിലെ ചില കൗണ്‍സിലര്‍മാരും ഏറ്റെടുത്തതോടെ കൈയേറ്റത്തിന് കുടപിടിക്കുകയാണ് ഭരണപക്ഷമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ വാഗ്വാദവും അരങ്ങേറി.
സംഭവത്തെക്കുറിച്ച് റവന്യു അധികൃതരുമായി സംസാരിച്ച് തീരുമാനമുണ്ടാക്കാമെന്ന് നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കിയതോടെയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മര്‍്ര പ്രതിഷേധം അവസാനിപ്പിച്ചത്. ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥരുമായി സംസാരിച്ച് കൈയേറ്റം നടന്നന്നുവെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."