'അനാവശ്യ വിവാദങ്ങളിലേയ്ക്ക് പ്രസ് ക്ലബിനെ വലിച്ചിഴക്കരുത് '
നെയ്യാറ്റിന്‍കര: നഗരസഭ ചെയര്‍പേഴ്‌സണ്‍ മാധ്യമ പ്രവര്‍ത്തകരെ അടച്ചാക്ഷേപിച്ചുവെന്ന പേരില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയുമായി നെയ്യാറ്റിന്‍കര പ്രസ് ക്ലബിന് യാതൊരു ബന്ധവുമില്ലെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് വിജയദാസും സെക്രട്ടറി ബിനുമാധവനും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രാജശാസനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ധീരമായി പത്രപ്രവര്‍ത്തനം നടത്തിയ സ്വദേശാഭിമാനിയുടെ നാടാണ് നെയ്യാറ്റിന്‍കര. ഈ നാട്ടില്‍ ചില കുബുദ്ധികള്‍ മദ്യലഹരിയില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പടച്ചുണ്ടാക്കി വാര്‍ത്തയാക്കുന്നത് പതിവായിരിക്കുകയാണെന്നും യാതൊരു തെളിവുമില്ലാതെ 30 ലക്ഷം രൂപ ബാര്‍ ലൈസന്‍സ് നല്‍കുന്നതിനായി താന്‍ കോഴവാങ്ങിയെന്ന് ആരോപിക്കുക മാത്രമല്ല അത് സ്ഥാപിക്കാന്‍ ശ്രമിക്കുകകൂടിയാണ് അവര്‍ ചെയ്തതെന്നും ഇവരെ പോലുള്ള മാധ്യമ പ്രവര്‍ത്തകരെ നിയമപരാമയി നേരിടുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ പറഞ്ഞു.
കഴിഞ്ഞദിവസം എല്‍.ഡി.എഫ് നടത്തിയ നഗര സംരക്ഷണ മാര്‍ച്ചില്‍ പ്രസംഗിക്കുമ്പോഴാണ് ആരോപണത്തിനിടയാക്കിയ പ്രസംഗം ചെയര്‍പേഴ്‌സണ്‍ നടത്തിയതായും ഇതില്‍ പ്രസ് ക്ലബ് പ്രതിഷേധിക്കുന്നതായും വാര്‍ത്ത വന്നത്. എന്നാല്‍ ഈ വാര്‍ത്തയുമായി പ്രസ് ക്ലബിന് യാതൊരു ബന്ധവുമില്ല. നഗരസഭയ്‌ക്കെതിരേയും മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ചില കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടു പിടിച്ച് വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവരുന്നതായി നെയ്യാറ്റിന്‍കര പ്രസ് ക്ലബിന്റെ ശ്രദ്ധയില്‍ പെട്ടെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരേയും നെയ്യാറ്റിന്‍കര പ്രസ് ക്ലബിന്റെ പേരിനെ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നവര്‍ക്കെതിരേയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രസ് ക്ലബ് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."