HOME
DETAILS
MAL
വില്ലേജ് ഓഫിസര്‍മാരുടെ ശമ്പള സ്‌കെയില്‍ കുറച്ചു; പ്രതിഷേധം
backup
June 18 2020 | 04:06 AM
തിരുവനന്തപുരം: വില്ലേജ് ഓഫിസര്‍മാരുടെ ശമ്പള സ്‌കെയില്‍ സംബന്ധിച്ച ശമ്പളകമ്മിഷന്‍ ശുപാര്‍ശ വെട്ടി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
പ്രതിഷേധവുമായി റവന്യൂ വകുപ്പ് ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 1670 വില്ലേജ് ഓഫിസര്‍മാര്‍ക്ക് പത്താം ശമ്പളകമ്മിഷന്‍ 29200- 62400 രൂപയായിരുന്നു ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ച് 2016 ജനുവരി 20ന് സര്‍ക്കാര്‍ ഉത്തരവുമിറക്കി.
എന്നാല്‍ ഈ മാസം പത്തിന് ഈ തീരുമാനങ്ങളെയെല്ലാം അസാധുവാക്കുംവിധം വില്ലേജ് ഓഫിസര്‍മാരുടെ ശമ്പള സ്‌കെയില്‍ 27800 -59400 എന്നി നിലയിലേക്ക് കുറച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."