HOME
DETAILS
MAL
വന്‍കിട വൈദ്യുതി ഉപഭോക്താക്കളില്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന്
backup
April 19 2017 | 22:04 PM
കോഴിക്കോട്: കേരളത്തില്‍ ദിനംപ്രതി ആയിരം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചുവരുന്ന വന്‍കിട വൈദ്യുതി ഉപഭോക്താക്കളും സ്ഥാപനങ്ങളും കുടിശ്ശികയായി അടക്കേണ്ട 3500 കോടിയിലധികം രൂപ പിരിച്ചെടുക്കാന്‍ കെ.എസ്.ഇ.ബി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള് കേരള കണ്‍സ്യൂമേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന വൈദ്യുതി ബോര്‍ഡിലേക്ക് കുടിശ്ശികയായ കോടിക്കണക്കിന് രൂപ യഥാസമയം പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാതെ വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പുന:പരിശോധിച്ച് ഉടന്‍ റദ്ദാക്കാന്‍ സംസ്ഥാന മന്ത്രിസഭ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, ലഹരിവില്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."