ഡിജിറ്റല്‍ ഗ്രാമയാത്രയുമായി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍
തിരുവനന്തപുരം: ഗ്രാമീണജനതക്ക് ഡിജിറ്റല്‍ ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ മനസിലാക്കിക്കൊടുക്കാനായി ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഗ്രാമയാത്ര ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രത്യേകം രൂപകല്‍പന ചെയ്ത മൊബൈല്‍ സയന്‍സ് എക്‌സ്‌പ്ലോറേറ്ററിയുടെ അകമ്പടിയോടെയുള്ള യാത്രക്ക് ഇരുപത്തഞ്ചോളം സാമൂഹികപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. സംസ്ഥാനതല ഉദ്ഘാടനം നാളെ 3.30ന് രാജ്ഭവന്‍ അങ്കണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കും.
മന്ത്രി ഡോ: ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. സമ്പൂര്‍ണ സാക്ഷരത സാര്‍വത്രികമാക്കുക, സാമാന്യജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക, നാണയരഹിത സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്നീ സന്ദേശങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാനാണു തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ ഡിജിറ്റല്‍ ഗ്രാമയാത്രയും ജനസമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."