HOME
DETAILS

യോഗ്യത നേടിയിട്ടും കെ.ടി ഇര്‍ഫാന് ഒളിംപിക്‌സ് നഷ്ടം

  
backup
July 14 2016 | 04:07 AM

%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%86-%e0%b4%9f%e0%b4%bf


ബംഗളൂരു: മലയാളി താരം കെ.ടി ഇര്‍ഫാന്റെ ഒളിംപിക്‌സ് മോഹങ്ങള്‍ക്കു തിരിച്ചടി. ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ ഒളിംപിക് യോഗ്യത നേടിയെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്നു പേര്‍ക്കു മാത്രമേ ഒളിംപിക് ടീമില്‍ ഇടംനേടാന്‍ സാധിക്കുകയുള്ളു. ഇര്‍ഫാനടക്കം ആറു പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നു 20 കിലോമീറ്റര്‍ നടത്തത്തില്‍ യോഗ്യത സ്വന്തമായത്. ഇതില്‍ നിന്നു മൂന്നു പേരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളു. മികച്ച പ്രകടനം പുറത്തെടുത്ത മനീഷ് സിങ് റാവത്ത്, ഗുര്‍മിത് സിങ്, കെ ഗണപതി എന്നിവരാണ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
നേരത്തെ ജയ്പൂരില്‍ നടന്ന ദേശീയ റെയ്‌സ് വാക്ക് ചാംപ്യന്‍ഷിപ്പില്‍ ഒരു മണിക്കൂര്‍ 22 മിനുട്ട് 14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇര്‍ഫാന്‍ ഒളിംപിക് യോഗ്യത നേടിയത്. യോഗ്യതാ മാര്‍ക്ക് ഒരു മണിക്കൂറും 24 മിനുട്ടുമായിരുന്നു.
കാല്‍മുട്ടിലെ പരുക്കു മൂലം കഴിഞ്ഞ ഒന്നര വര്‍ഷമായി ഇര്‍ഫാന്‍ മത്സര രംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. 2012 ഒളിംപിക്‌സില്‍ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഇര്‍ഫാന് സാധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago