പുനര്‍വായന പുതിയ രീതിയിലുള്ള കാഴ്ച സാധ്യമാക്കുന്നു: കെ.ഇ.എന്‍
കോഴിക്കോട്: ആളുകള്‍ പുതിയ രീതിയില്‍ കാര്യങ്ങളെ കാണുന്നതിന്റെ ഭാഗമാണ് പുനര്‍വായനയെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. കെ.പി കേശവമേനോന്‍ ഹാളില്‍ സാഹിത്യ പ്രവര്‍ത്തന സഹകരണ സംഘം സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതുകാലവും ആ കാലവുമായുള്ള ഒരു സംവാദത്തിനു കൂടി തയാറാകണമെന്നും ഭൂതകാലത്തെക്കുറിച്ചുള്ള അതിന്റെ സംവാദമെന്നത് വര്‍ത്തമാനത്തില്‍ നിന്ന് മാറ്റിവയ്ക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് 'കേരള നവോത്ഥാനം: പുനര്‍ വായനകള്‍' വിഷയത്തില്‍ സെമിനാറും നടന്നു.
സജീവന്റെ (മൂര്‍ക്കോത്തിന്റെ സാഹിത്യ വിമര്‍ശനങ്ങള്‍), ഡോ. എം.പി മുജീബ് റഹ്മാന്റെ (ദി അദര്‍ സൈഡ് ഓഫ് ദ സ്റ്റോറി), ആര്‍.വി.എം ദിവാകരന്റെ (സിനിമയുടെ കാവ്യശാസ്ത്രം), ഡോ. എം.പി ഷീബയുടെ(രാവിലെ അടുക്കളയില്‍) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ജാതിയുമായി ബന്ധപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങളൊക്കെ ഇന്നും കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും ജാതിയെ കൂട്ടുപിടിക്കാത്ത സംഘടനകള്‍ക്ക് സ്വാധീനമില്ലാതാകുന്നുവെന്നും സെമിനാറില്‍ പങ്കെടുത്തുകൊണ്ട് എ.എം ഷിനാസ് അഭിപ്രായപ്പെട്ടു. ജാനുമ്മ കുഞ്ഞുണ്ണി ടീച്ചര്‍ അധ്യക്ഷയായി. ഡോ. കെ.എസ് മാധവന്‍, ഡോ. ഷംസാദ് ഹുസൈന്‍, അജിത് ശ്രീധര്‍, രാജേന്ദ്രന്‍, ഡോ. പി. സോമനാധന്‍, ഡോ. ടി.വി സുനിദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."