HOME
DETAILS

ടി.ബി ക്ലിനിക്കിലെ തീര്‍ത്ഥം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ശിലാസ്ഥാപന ചടങ്ങില്‍ നിന്ന് അധികൃതര്‍ പിന്‍മാറി

  
backup
April 19 2017 | 22:04 PM

%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d


കോഴിക്കോട്: കോര്‍പറേഷന്‍ കുടുംബശ്രീയുടെ തീര്‍ത്ഥം പദ്ധതിയില്‍ ഉള്‍പെടുത്തി ഫ്രാന്‍സിസ് റോഡ് ടി.ബി ക്ലിനിക്കില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നിന്നും അധികൃതര്‍ പിന്‍മാറി. പ്രാദേശികമായ എതിര്‍പ്പുകളും ജനകീയ പ്രതിഷേധത്തെ തുടര്‍ന്നുമാണ് അധികൃതര്‍ പിന്‍മാറിയത്.
നഗരവാസികള്‍ക്ക് മിതമായ നിരക്കില്‍ ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്നതിനായിട്ടാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നത്. 20 ലിറ്റര്‍ വെള്ളത്തിന് സ്വകാര്യകമ്പനികള്‍ 60 രൂപ ഈടാക്കുമ്പോള്‍ ഈ പദ്ധതിയിലൂടെ 20 രൂപയ്ക്ക് ലഭ്യമാക്കാനാണ് പ്ലാന്റിലെ ഉത്പാദനത്തിലൂടെ ഉദ്ദേശിക്കുന്നത്. നാലടി താഴ്ചയുള്ള കിണറില്‍ നിന്നുമാണ് ഇവിടെ ഉത്പാദനം നടത്തുക. കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 35 പേര്‍ക്ക് ഇവിടെ ജോലി ലഭ്യമാവുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന പ്ലാന്റിനെതിരേ തുടക്കം മുതല്‍ പ്രാദേശികമായ എതിര്‍പ്പുകളുണ്ടായിരുന്നു. ഇതിനെ മറികടന്ന് നാളെ പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്താനായിരുന്നു അധികൃതര്‍ ശ്രമിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം പ്രദേശത്തെ 42 റസിഡന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഉദ്ഘാടനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ജലലഭ്യതയിലെ പ്രദേശവാസികളുടെ ആശങ്കകള്‍ പരിഗണിച്ച് പ്രൊജക്ടില്‍ ആവശ്യമായ മാറ്റത്തിരുത്തലുകള്‍ വരുത്തുമെന്ന് കുടുംബശ്രീ കമ്മ്യൂനിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ പദ്ധതി ദുര്‍ബലപ്പെടുത്താന്‍ സ്വകാര്യ വാട്ടര്‍ ഏജന്‍സികള്‍ നടത്തുന്ന ഗൂഢനീക്കമാണിതെന്നും കുടുംബശ്രീ ആരോപിക്കുന്നു. ജനങ്ങളുടെ ആശങ്ക മനസിലാക്കുന്നുണ്ടെന്നും പദ്ധതിക്കായി ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.പി.എം നിയാസിന്റെ ശ്രദ്ധക്ഷണിക്കലിന്റെ മറുപടിയായി മേയര്‍ പറഞ്ഞു.
എന്നാല്‍ ജനകീയ പ്രതിഷേധത്തിന് ബാഹ്യമായ ഒരു പിന്തുണയുമില്ലെന്നും പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്ന് പൂര്‍ണമായും അധികാരികള്‍ പിന്‍മാറണമെന്നും തെക്കെപുറം റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും യു.ഡി.എഫ് കുറ്റിച്ചിറ, പരപ്പില്‍ നേതൃയോഗആഏം ആവശ്യപ്പെട്ടു.
പരിസരത്തെ നൂറുക്കണക്കിന് വീടുകളുടെ കിണറുകളെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ കോര്‍പറേഷന്‍ ഇനിയും മുന്നോട്ടുവന്നാല്‍ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്നും യോഗം പ്രഖ്യാപിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ. മൊയ്തീന്‍കോയ സ്വാഗതം പറഞ്ഞു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി. അബ്ദുറഹ്മാന്‍, അഡ്വ. പി.എം മമ്മദ് കോയ, സി.പി ഉസ്മാന്‍ കോയ, വി. റാസിഖ്, പി.ടി ലത്തീഫ്, ഇ.പി അഷ്‌റഫ്, എ.ടി മൊയ്തീന്‍ കോയ, പ്രശാന്ത് കളത്തിങ്ങല്‍, വളപ്പില്‍ മുഹമ്മദലി സംബന്ധിച്ചു. ഇന്നലെ നടന്ന പ്രതിഷേധ ധര്‍ണയില്‍ സ്ത്രീകളടക്കം നിരവധി പേര്‍ അണിനിരന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago