'എന്തിനാണ് നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത്'- കേന്ദ്രത്തിനെതിരെ വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി. സൈനികരെ അതിര്‍ത്തിയിലേക്ക് ആയുധമില്ലാതെ എന്തിനാണ് അയച്ചതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
'നമ്മുടെ നിരായുധരായ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങിനെ ധൈര്യം വന്നു. എന്തിനാണ് നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത്'- അദ്ദേഹം ട്വീറ്റ് ചെയ്തു. ഹിന്ദു ടൈംസിന്‍രെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.
How dare China kill our UNARMED soldiers?
— Rahul Gandhi (@RahulGandhi) June 18, 2020
Why were our soldiers sent UNARMED to martyrdom?pic.twitter.com/umIY5oERoV
സംഭവത്തില്‍ കേന്ദ്രത്തിനെതിരെ അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
20 സൈനികര്‍ വീരമൃത്യു വരിക്കേണ്ടി വന്നിട്ടും പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അതിര്‍ത്തിയില്‍ സംഭവിച്ചതിന്റെ സത്യാവസ്ഥ രാജ്യത്തിന് അറിയണമെന്നും അദ്ദേഹം ഇന്നലെ ട്വിറ്ററില്‍ കുറിച്ചു.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ചൈനീസ് പ്രകോപനത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നാലെ തന്നെ 20 സൈനികര്‍ വീരമൃത്യു മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."