വാലടി-കിടങ്ങറ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയില്‍
ചങ്ങനാശേരി: പ്രദേശത്തെ പ്രധാന റോഡ് ആയ വാലടികിടങ്ങറ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയില്‍. ചങ്ങനാശേരിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ എം.സി റോഡില്‍ നിന്നു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. വാലടി മുതല്‍ കുമരങ്കരി വരെയുള്ള ഭാഗത്ത് മെറ്റല്‍ ഇളകി മാറി വലിയ കുഴികളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ശേഷമാണ് റോഡ് ഇത്തരത്തിലായത്.
പ്രളയ ദുരിതാശ്വാസത്തിന്റെ വിഭാഗത്തിലുള്‍പ്പെടുത്തി നന്നാക്കാമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കുഴികളില്‍ വീണു നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. തീരെ വീതി കുറഞ്ഞ റോഡില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇത് മൂലം അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."